Image

അവയവദാനത്തിനു മോഹന്‍ലാലും

Published on 21 July, 2012
അവയവദാനത്തിനു മോഹന്‍ലാലും
കൊച്ചി: അവയവദാനത്തിനു താന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുവെന്നു നടന്‍ മോഹന്‍ലാല്‍. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നിര്‍മിച്ച ഒരു കനിവിന്റെ ഓര്‍മയ്ക്കായ് എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അവയവദാന നിയമത്തില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവയവദാന ബോധവത്കരണം കേരളത്തില്‍ സജീവമാകേണ്ടതുണ്ട്. കരള്‍ ദാനം ചെയ്ത റെയ്‌നിയുടെ മാതൃക സ്വീകരിച്ച് ഒരു ഗ്രാമം മുഴുവനും അവയവദാനത്തിനു തയാറായിരിക്കുന്നു. അവയവദാനത്തിന്റ മഹത്വം തിരിച്ചറിയണമെന്നു മോഹന്‍ലാല്‍ പറഞ്ഞു. 

സ്വാതികൃഷ്ണയ്ക്കു കരള്‍ ദാനം ചെയ്ത റെയ്‌നിയെയും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോ. സുധീന്ദ്രനെയും ചടങ്ങില്‍ ആദരിച്ചു. അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ.പ്രതാപന്‍ നായര്‍, സ്വാമി അനഘാമ്യചൈതന്യ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡോ. സുധീന്ദ്രന്‍, ഡോ. ഹരീഷ് കുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജീവ് കെ. സിന്‍ഹ്, എടക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കോഴിക്കോട് ജില്ലയില്‍ കൂടരഞ്ഞിയില്‍ അരുണ്‍ ജോര്‍ജ് എന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുടെ അവയവം ദാനം ചെയ്ത സംഭവത്തെ അടിസ്ഥാനമാക്കിയാണു ഡോക്യുമെന്ററി. വാഹനാപകടത്തില്‍ മരിച്ച അരുണ്‍ ജോര്‍ജിന്റ അവയവങ്ങള്‍ നാലു പേര്‍ക്കു നല്കുകയായിരുന്നു. 

അവയവദാനത്തിനു മോഹന്‍ലാലുംഅവയവദാനത്തിനു മോഹന്‍ലാലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക