Image

സ്റ്റാറ്റന്‍ഐലന്റില്‍ ഒ.വി.ബി.എസ്‌ ഓഗസ്റ്റ്‌ രണ്ടുമുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 July, 2011
സ്റ്റാറ്റന്‍ഐലന്റില്‍ ഒ.വി.ബി.എസ്‌ ഓഗസ്റ്റ്‌ രണ്ടുമുതല്‍
ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റിലെ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന ഓര്‍ത്തഡോക്‌സ്‌ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (ഒ.വി.ബി.എസ്‌) ഓഗസ്റ്റ്‌ രണ്ടാംതീയതി ചൊവ്വാഴ്‌ച മുതല്‍ ഏഴാംതീയതി ഞായറാഴ്‌ച വരെ നടത്തപ്പെടുന്നു. എല്ലാദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ്‌ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. `മക്കളേ നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവിന്‍ അനുസരിപ്പിന്‍, അതു ന്യായമല്ലോ' എഫേസ്യര്‍ 6:1 എന്ന വേദവാക്യമാണ്‌ 2011 ഒ.വി.ബി.എസിന്റെ പ്രധാന തീം.

ആരാധന, വേദപുസ്‌തക പഠനം, ഗാന പരിശീലനം, വിവിധതരം ഗെയിമുകള്‍, ആര്‍ട്ട്‌- ക്രാഫ്‌റ്റ്‌, ഭക്ഷണം- കൂട്ടായ്‌മ, വിനോദയാത്ര തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടുള്ള അധ്യാപകര്‍ വിവിധ ക്ലാസുകള്‍ക്ക്‌ നേതൃത്വം കൊടുക്കും. ഇടവക വികാരി റവ.ഫാ. ടി.എ. തോമസ്‌, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (സെക്രട്ടറി), മാത്യു ചാക്കോ (ട്രഷറര്‍), ആശാ തോമസ്‌ (ഹെഡ്‌മിസ്‌ട്രസ്‌) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ വി.ബി.എസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

സ്റ്റാറ്റന്‍ഐലന്റിലെ മുഴുവന്‍ ക്രൈസ്‌തവ വിദ്യാലയങ്ങളിലേയും കുട്ടികളേയും ആകര്‍ഷകമായ ഈ ഒ.വി.ബി.എസില്‍ പങ്കെടുക്കുവാന്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടേണ്ട വിലാസം: st. Marys Malankara Orthodox Church, 130 Park Ave, Staten Island, NY 10302. Ph: 718 442 4984. website: http://stmarysi.org

ഫാ. ടി.എ. തോമസ്‌ (വികാരി) 732 766 3117, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (സെക്രട്ടറി) 718 981 1817, മാത്യു ചാക്കോ (ട്രഷറര്‍) 718 494 4989. ഇടവകയ്‌ക്കുവേണ്ടി രാജു ഫിലിപ്പ്‌ അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റില്‍ ഒ.വി.ബി.എസ്‌ ഓഗസ്റ്റ്‌ രണ്ടുമുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക