Image

പ്രസ്റ്റനില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ 28 -ന്‌

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 21 July, 2012
പ്രസ്റ്റനില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ 28 -ന്‌
പ്രസ്റ്റന്‍: ലങ്കാസ്റ്റര്‍ റോമന്‍ കത്തോലിക്ക രൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ പ്രസ്റ്റനില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. ജൂലൈ 28 നു ശനിയാഴ്‌ച പ്രസ്റ്റനിലെ സെന്റ്‌ ജോസഫ്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ ആണ്‌ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുക. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 66 മത്‌ ചരമ ദിനമായ ജൂലൈ 28 നു പ്രസ്റ്റനില്‍ തിരുന്നാളിനായി വലിയ ഒരുക്കങ്ങളാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. എല്ലാ വ്യാഴാഴ്‌ച ദിവസങ്ങളിലും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന ചൊല്ലാറുള്ള ഒരു സീറോ മലബാര്‍ മാസ്സ്‌ സെന്റര്‍ കൂടി ആണ്‌ പ്രസ്റ്റന്‍.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ജൂലൈ 28 നു ശനിയാഴ്‌ച വൈകുന്നേരം 5 :30 നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയൊടെ ആരംഭിക്കും. തുടര്‍ന്ന്‌ ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന , സന്ദേശം , ലദീഞ്ഞ്‌ , വാഴ്വ്‌, വിശുദ്ധ അല്‌ഫോന്‍സാമ്മയുടെ തിരുശ്‌ഷിപ്പ്‌ എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണം , പരിശുദ്ധ കുര്‍ബ്ബാനയുടെ സമാപന ആശീര്‍വാദം. തിരുന്നാള്‍ ശുശ്രുക്ഷകള്‍ക്ക്‌ ശേഷം നേര്‌ച്ച വിതരണം ഉണ്ടായിരിക്കും.

വിശുദ്ധ അല്‌ഫോന്‌സയുടെ തിരുന്നാളില്‍ ഭക്തി പൂര്‍വ്വം പങ്കെടുത്തു ഉദ്ദിഷ്ട കാര്യങ്ങള്‍ നേടുവാനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഏവരെയും സവിനയം ചാപ്ലിന്‍ ഫാ മാത്യു ചൂരപൊയികയില്‍ ക്ഷണിക്കുന്നു.

St.Josephs RC Church , Caroline tSreet , Preston, PR1 5UY
പ്രസ്റ്റനില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ 28 -ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക