Image

ലീഡ്‌സ് സെന്റ് ജോര്‍ജ് യാക്കോബായാ പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍

രാജു വേലംകാല Published on 22 July, 2012
ലീഡ്‌സ് സെന്റ് ജോര്‍ജ് യാക്കോബായാ പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍
ലീഡ്‌സ്:ലീഡ്‌സ് സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള അവധിക്കാല വേദ പഠന ക്ലാസ്സ് (വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍) ആഗസ്ത് 2,3,4 തിയതികളില്‍ നടത്തപ്പെടുന്നു. 2 ന് രാവിലെ 9 മണിക്ക് സെന്റ് അഗസ്റ്റിന്‍ പള്ളി ഹാളില്‍ ലീഡ്‌സ് സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.എല്‍ദോസ് വട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും.എല്ലാ ദിവസവും 9 മണിക്ക് തുടങ്ങി 3 മണിക്ക് അവസാനിക്കുന്നു. കുട്ടികളെ ഈ ക്ലാസ്സുകളില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ നേരത്തെ തന്നെ സംഘാടകരെ ഇക്കാര്യം അറിയിക്കേണ്ടതാണ്. 

മുന്നാമത്തെ ദിവസം കേരള സദ്യയും തുടര്‍ന്ന് , മൂന്നു മണിക്ക് അവസാനിക്കുന്ന സമാപന ചടങ്ങില്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ മുന്‍ വികാരി ഫാ.പീറ്റര്‍ കുര്യാക്കോസ്, ഫാ.എല്‍ദോസ് വട്ടപ്പറമ്പില്‍ എന്നിവര്‍ പങ്കെടുക്കും.തഥവസരത്തില്‍ കുട്ടികള്‍ക്ക് സമ്മാന ദാനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിശദവിവരങ്ങള്‍ക്ക് :Fr.Eldhose Vattapparambil:07436886084
               Scharia:07518128184
               Shaji:07921579349 




ലീഡ്‌സ് സെന്റ് ജോര്‍ജ് യാക്കോബായാ പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക