Image

സര്‍ഗ്ഗം ഫാമിലി ഫണ്‍ഡേ ഉത്സവ ലഹരി പകര്‍ന്നു

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 23 July, 2012
സര്‍ഗ്ഗം ഫാമിലി ഫണ്‍ഡേ ഉത്സവ ലഹരി പകര്‍ന്നു
സ്റ്റീവനേജ്‌: സ്റ്റീവനേജിലെ മലയാളി കൂട്ടായ്‌മ്മയായ സര്‍ഗ്ഗം മലയാളി അസ്സോസ്സിയേഷന്‍ സംഗടിപ്പിച്ച ഫാമിലി ഫണ്‍ ഡേ ഗംഭീരമായി. ഒരു മുഴു ദിന എന്‍റര്‍ടെയിനിംഗ്‌ പ്രോഗ്രാം എന്ന നിലക്ക്‌, ഫാമിലി ഫണ്‍ ഡേ സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ ഏറെ സന്തോഷിക്കുകയും, ഉല്ലാസ ലഹരി നുകരുകയും എല്ലാത്തിലും ഉപരിസ്‌നേഹവും കുസൃതിയും പങ്കിട്ട ഒരു ഉത്സവ അനുഭവ വേദിയുമായി. ഇന്‍ഡോര്‍ ഗെയിംസും, എല്ലാ പ്രായക്കാര്‍ക്കും ഉതകുന്ന എയര്‍ ഇന്‌ഫ്‌ലേറ്റട്‌ ബൗണ്‌സി ഗെയിമ്‌സുകളും , കടങ്കഥ കുസൃതി ചോദ്യമത്സരങ്ങളും, ഒക്കെ തിങ്ങി നിറഞ്ഞ വേദി ഏവരും നന്നായി ആസ്വദിച്ചു. ഗ്ലാഡിയേട്ടര്‍ , സ്ലൈഡുകള്‍, ബൌണ്‍സി കാസ്റ്റില്‍ ജിം, ബാസ്‌കറ്റ്‌ ബോള്‍, ഫുഡ്‌ ബോള്‍, ചീട്ടു കളി, പാമ്പും കോണിയും അടക്കം നിരവധി ആകര്‍ഷകങ്ങളായ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

ചൂടന്‍ ബാര്‍ബിക്യു ഗ്രില്‍ പാര്‍ട്ടിയും നാടന്‍ ഭക്ഷണവും ഒക്കെ എപ്പോഴും റെഡി ആയി ലഭ്യമാകുവാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ സര്‍ഗ്ഗം ഭാരവാഹികള്‍ ചെയിതിരുന്നു രാവിലെ പത്തു മണിക്ക്‌ ആരംഭിച്ച ഫാമിലി ഫണ്‍ ഡേ വൈകുന്നേരം അഞ്ചു മണി വരെ ഏവരും നാന്നായി ആഹ്ലാദിച്ചു.

സര്‍ഗ്ഗത്തിന്റെ ചില്‍ഡ്രെന്‍സ്‌ ക്ലബ്ബും, യൂത്ത്‌ ക്ലബ്ബും മാസത്തിലൊരിക്കല്‍ കൂടി വളരെ ഭംഗിയായി വിവിധ പരിപാടികള്‍ നടത്തി വരുന്നതില്‍ ഫാമിലി ഫണ്‍ ഡേയില്‍ അവരെ പ്രത്യേകം അനുമോധിച്ചിരുന്നു. അനില്‍ മാത്യു, അനി ജോസഫ്‌, ഷിബു ചാക്കോ, ജോസ്‌ ചാക്കോ, ജോസഫ്‌ സ്റ്റീഫന്‍ , അപ്പച്ചന്‍ കണ്ണഞ്ചിറ, മേഴ്‌സി മാത്യു, സ്‌മിത സത്യന്‍, ജോണി സ്‌കറിയ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

സര്‍ഗ്ഗം സ്റ്റീവനേജിലെ മലയാളി കുടുംബാംഗള്‍ക്കായി ആഗസ്റ്റ്‌ 18 നു ശനിയാഴ്‌ച ഒരു ഏകദിന വിനോദ യാത്രയും ഒരുക്കുന്നുണ്ട്‌. ഈസ്റ്റ്‌ ആന്‌ഗ്ലിയായിലെ ഗ്രേറ്റ്‌ യാര്‍മോത്തിലെ പ്രമുഖ ബീച്ച്‌ , റൈഡു കള്‍, മത്സരങ്ങള്‍ എന്നിവ ഈ ഔട്ടിങ്ങിനോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. രാവിലെ ആറര മണിയോടെ പുറപ്പെടുന്ന കോച്ച്‌ രാത്രി ഏഴു മണിയോടെ തിരിക്കും.
സര്‍ഗ്ഗം ഫാമിലി ഫണ്‍ഡേ ഉത്സവ ലഹരി പകര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക