കൊച്ചി: മകള്‍ കുഞ്ഞാറ്റയ്ക്കു വേണ്ടി അവകാശവാദമുന്നയിച്ചു നടന്‍ മനോജ് കെ. ജയനും നടി ഉര്‍വശിയും നല്കിയ ഹര്‍ജികളില്‍ എറണാകുളം കുടുംബക്കോടതി ജഡ്ജി എന്‍. ലീലാമണി 26നു വിധി പറയും. മകളെ തനിക്കൊപ്പം വിടണമെന്ന ഉര്‍വശിയുടെ ഹര്‍ജിയും നേരത്തേ മകളെ ഉര്‍വശിക്കു കൈമാറിയ ഉത്തരവും റദ്ദാക്കണമെന്ന മനോജ് കെ. ജയന്റെ ഹര്‍ജിയുമാണു കോടതി പരിഗണിക്കുന്നത്.