Image

ആ ഫഹദ് ഞാനല്ല

Published on 23 July, 2012
ആ ഫഹദ് ഞാനല്ല
സംസ്ഥാന ചലചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഫഹദ്. ആ അംഗീകാരം ചിത്രത്തിന്റെ സംവിധായകനായ സമീറിനും എഴുത്തുകാരനായ ഉണ്ണി ആറിനും കൂടെ അവകാശപ്പെട്ടതാണെന്ന് പറയുന്ന ന്യൂജനറേഷന്‍ സിനിമകളുടെ നായകതാരം പക്ഷെ മറ്റൊരു തലവേദനയിലാണിപ്പോള്‍. 

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ തന്റെ പേരില്‍ ആരൊക്കെയോ ആരാധകരെ കബളിപ്പിക്കുന്നു. ഫെയ്‌സ്ബുക്കിലുടെ ചാറ്റ്‌ചെയ്തയാളെണെന്നു പറഞ്ഞ് പലരും ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങിയതോടെയാണ് ഫഹദ് ഞെട്ടിയത്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക് കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ ആക്‌സസ് ഉള്ളു. പിന്നെ അതില്‍പെടാത്തവരും അങ്ങനെ അവകാശപ്പെട്ടു വിളിക്കാന്‍ തുടങ്ങിയപ്പോഴാണ്. തന്റെ പേരില്‍ ആരൊക്കെയോ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും താനായി അതില്‍ അഭിനയിക്കുന്നുണ്ടെന്നും മനസ്സിലായത്.

ആ ഫഹദ് ഞാനല്ലആ ഫഹദ് ഞാനല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക