Image

പ്രണബിന് സ്വരാജ് പോളിന്റെ അനുമോദനം

Published on 23 July, 2012
പ്രണബിന് സ്വരാജ് പോളിന്റെ അനുമോദനം
ലണ്ടന്‍: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട പ്രണബ് മുഖര്‍ജിക്ക് പ്രമുഖ ഇന്ത്യന്‍ വ്യവസായി സ്വരാജ് പോള്‍ അനുമോദനം അറിയിച്ചു. പക്വത, നിഷ്പക്ഷത എന്നിവ മൂലം സമാദരണീയനായ പ്രണബിന്റെ വിജയം മഹത്തരമാണെന്ന് അനുമോദന സന്ദേശത്തില്‍ സ്വരാജ് പോള്‍ വ്യക്തമാക്കി.

നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയില്‍ അനുഭവസമ്പന്നനായ പ്രണബിന് പ്രതിപക്ഷത്തുനിന്നുപോലും വോട്ട് ലഭിച്ചത് ജനങ്ങള്‍ അദ്ദേഹത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ സൂചനയാണെന്നും പോള്‍ വിലയിരുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക