Image

സുഖ ചികിത്സയുടെ നാളുകള്‍

Published on 28 July, 2012
സുഖ ചികിത്സയുടെ നാളുകള്‍
കര്‍ക്കടകം പിറന്നതോടെ സുഖ ചികിത്സയുടെ നാളുകളായി. കര്‍ക്കടകത്തിലെ കായ ചികിത്സയില്‍ കളരി ചികിത്സകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. രോഗ പ്രതിരോധ ത്തിനും ഉണര്‍വിനും സ്ത്രീ പുരുഷന്‍മാര്‍ക്ക് കളരി ചികിത്സയുടെ ഭാഗമായുള്ള ഉഴിച്ചിലാണ് ഉത്തമം. വാത രോഗം പോലുള്ള ചികിത്സകള്‍ക്കും ഫല പ്രദമായ ഉഴിച്ചിലും കര്‍ക്കടകത്തില്‍ തുടങ്ങുന്നതാണ് നല്ലതെന്നും കരുതുന്നു.

എള്ളെണ്ണയും ഔഷധ വീര്യമുള്ള പച്ചമരുന്നുകളും മഞ്ഞളും ചേര്‍ത്തുള്ള കളരി മുക്കൂട്ടാണ് കളരി ഉഴിച്ചിലിന് ഉപയോ ഗിക്കുന്നത്. ആളുടെ ശരീര പ്രകൃതിയും രോഗാവസ്ഥയും നോക്കിയായിരിക്കും പച്ചമരുന്നുകളുടെ 'സ്വരസം' (നീര്) കളരി മുക്കൂട്ടില്‍ ചേര്‍ക്കുക. 

14 ദിവസമോ 21 ദിവസമോ നടത്തുന്ന ഉഴിച്ചിലിന് ഇത്രയും ദിവസം വീണ്ടും 'നല്ലരിക്കല്‍' ഉണ്ടാകും. ഈ സമയങ്ങളില്‍ കര്‍ശനമായ പഥ്യവും ജീവിത ക്രമങ്ങളും അനുഷ്ഠിക്കേണ്ടതുണ്ട്. വെയില്‍, കാറ്റ് കൊള്ളാതിരിക്കുക. പകലുറക്കവും ലൈംഗിക ബന്ധവും പാടില്ല. വെജിറ്റേറിയന്‍ ഭക്ഷണ രീതിയാണ് നല്ലതെങ്കിലും രോഗ ചികിത്സയുടെ ഭാഗമാണ് ഉഴിച്ചിലെങ്കില്‍ കോഴിസൂപ്പ് തുടങ്ങിയ നോണ്‍ ഇനങ്ങളും ആവാം.

തുടര്‍ച്ചയായി മൂന്നു വര്‍ഷം ഉഴിച്ചില്‍ നടത്തുന്നതാണ് നല്ലത്. പിന്നെ കുറെ വര്‍ഷങ്ങള്‍ തന്നെ ഇതിന്റെ ഫലമായി രോഗ പ്രതിരോധവും ബുദ്ധിശക്തിയും ഉണര്‍വും ലഭിക്കും.നട്ടെല്ല് വേദന, ഇടുപ്പ് വേദന, കഴുത്ത് വേദന തുടങ്ങിയവയ്‌ക്കെല്ലാം കര്‍ക്കടകമാസത്തിലെ ഉഴിച്ചില്‍ നല്ലതാണ്. ശരീരവും അന്തരീക്ഷവും പൊതുവെ തണുക്കുന്ന മാസമാണിത്. ഈ അവസരമാണ് ഉഴിച്ചിലിന് അത്യുത്തമം. 

പൊന്നിന്‍ചിങ്ങമാസത്തിലെ വെയില്‍ കൊള്ളുന്നത് ആരോഗ്യദായകമാണെന്ന് പഴമക്കാര്‍ പറയുന്നുണ്ട്. വെയിലേല്‍ക്കുമ്പോള്‍ തൊലിയിലൂടെയാണ് ശരീരത്തിനാവശ്യമായത് സ്വീകരിക്കുന്നത്. ഇതിനായി തൊലിയെ സജ്ജമാക്കുക കര്‍ക്കടഉഴിച്ചിലിലൂടെയാണ്. മാത്രമല്ല തൊലിയിലെ സൂഷ്മമായ ഗ്രന്ഥികള്‍ ശരിയായി പ്രവര്‍ത്തിക്കാനും അഴുക്കുകള്‍ പുറംതള്ളപ്പെടാനും സഹായകമാണ്.
അന്തരീക്ഷത്തിലെ ഊഷ്മാവിനനുസരിച്ചാണ് ഉഴിച്ചിലിലിലെ മര്‍ദം ക്രമീകരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക