Image

സുഖചികില്‍സക്ക് തിരക്കേറുന്നു

Published on 28 July, 2012
സുഖചികില്‍സക്ക് തിരക്കേറുന്നു
വിധിയാംവണ്ണം ചികില്‍സ നടത്തിയാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് രോഗങ്ങളെ അകറ്റിനിര്‍ത്താമെന്നാണു വിശ്വാസം. മഴക്കാലത്ത് ശരീരം ഇളംവയ്ക്കുന്നതിനാല്‍ ദഹനശേഷി കുറവാണ്. പൊതുവേ ദഹനം കുറയുന്ന സമയമായതിനാല്‍ ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളില്‍നിന്നു രക്ഷനേടുന്നതിനും ഔഷധക്കൂട്ടുകളടങ്ങിയ കര്‍ക്കടക കഞ്ഞി ഉത്തമമാണ്.

അരിയാറ്, ചെറുപയര്‍, നല്ലജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞള്‍, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കച്ചോലം, കരിയാമ്പൂ, നറുനീണ്ടി, ഓരില, മൂവില, അടപതിയന്‍, നിലപ്പന, വയല്‍പുളി, പുത്തിരിച്ചുണ്ട, തഴുതാമ, ചങ്ങലവരണ്ട തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ കഷായത്തിലാണു കഞ്ഞിവയ്ക്കുന്നത്. കഷായം അരിച്ചെടുത്ത് അതില്‍ ഞവര അരി വേവിച്ചെടുത്ത് പശുവിന്‍പാലിലോ ആട്ടിന്‍പാലിലോ ആണ് സേവിക്കുക. തേങ്ങാപ്പാലും ചേര്‍ക്കാം.

ഞവരഅരിയില്ലെങ്കില്‍ പഴയ നെല്ലിന്റെ തവിടുകളയാത്ത അരിയും കഞ്ഞിക്ക് ഉപയോഗിക്കാം. കാലത്തും വൈകിട്ടും വെറുംവയറ്റിലാണു കഞ്ഞി കുടിക്കേണ്ടത്. ഉഴിച്ചിലും പിഴിച്ചിലും തിരുമ്മലും നാഡീ ഞരമ്പുകളെ ഉണര്‍ത്തി ഊര്‍ജസ്വലമാക്കാനുള്ള ചികില്‍സയാണ്. വാതരോഗ ശമനത്തിന് ഇത് ഉത്തമമാണ്. ഏഴുമുതല്‍ 14 ദിവസംവരെയാണ് ഉഴിച്ചില്‍. 

പിണ്ഡതൈലം, ബലാതൈലം, ബലാഗുളിച്ചാദി, സഹചരാദി, കൊട്ടന്‍ചുക്കാദി, ക്ഷീരബല തുടങ്ങിയ തൈലങ്ങളാണ് ഉഴിച്ചിലിന് ഉപയോഗിക്കുക. കാല്‍കൊണ്ടും കൈകൊണ്ടും ഉഴിച്ചില്‍ നടത്താറുണ്ട്. പൂര്‍ണ ആരോഗ്യവാന്മാരെ മാത്രമേ കാല്‍കൊണ്ട് ഉഴിയാറുള്ളു. ഔഷധ ഇലകള്‍ നിറച്ച കിഴികള്‍ ഉപയോഗിച്ചു തൈലങ്ങള്‍ ശരീരത്തില്‍ തിരുമ്മി പിടിപ്പിക്കുന്നതാണു തിരുമ്മല്‍. തൈലങ്ങള്‍ ചൂടാക്കി അതിലാണു കിഴി കുത്തുന്നത്.

ഞവരക്കിഴിയും സുഖചികില്‍സയിലെ പ്രധാന ഇനമാണ്. ഞവരഅരി പാലില്‍ വേവിച്ചു ശരീരത്തില്‍ തേച്ചുപിടിപ്പിക്കും. ഇത് വലിയുമ്പോള്‍ വീണ്ടും വീണ്ടും തേച്ച് ഒടുവില്‍ കുറുന്തോട്ടി, പ്ലാവില, പുളിയില, വേപ്പില എന്നിവ ഇട്ട് തിളപ്പിച്ച കഷായത്തില്‍ കഴുകി കഴിയുന്നതാണ് ഞവരയിടീല്‍. ഇത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പ്രദാനംചെയ്യും.

സുഖചികില്‍സക്ക് തിരക്കേറുന്നുസുഖചികില്‍സക്ക് തിരക്കേറുന്നുസുഖചികില്‍സക്ക് തിരക്കേറുന്നുസുഖചികില്‍സക്ക് തിരക്കേറുന്നുസുഖചികില്‍സക്ക് തിരക്കേറുന്നുസുഖചികില്‍സക്ക് തിരക്കേറുന്നുസുഖചികില്‍സക്ക് തിരക്കേറുന്നുസുഖചികില്‍സക്ക് തിരക്കേറുന്നുസുഖചികില്‍സക്ക് തിരക്കേറുന്നുസുഖചികില്‍സക്ക് തിരക്കേറുന്നുസുഖചികില്‍സക്ക് തിരക്കേറുന്നുസുഖചികില്‍സക്ക് തിരക്കേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക