Image

കാഷ്മീര്‍ അതിര്‍ത്തിയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് നിര്‍മിച്ച ടണല്‍ കണ്‌ടെത്തി

Published on 29 July, 2012
കാഷ്മീര്‍ അതിര്‍ത്തിയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് നിര്‍മിച്ച ടണല്‍ കണ്‌ടെത്തി
ജമ്മു: കാഷ്മീര്‍ അതിര്‍ത്തിയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് നിര്‍മിച്ച ടണല്‍ കണ്‌ടെത്തി. അതിര്‍ത്തിയോട് ചേര്‍ന്നുള്ള സാംബ സെക്ടറിലാണ് ടണല്‍ കണ്‌ടെത്തിയത്. ടണലില്‍ വായുസഞ്ചാരം ഉറപ്പിക്കാന്‍ വേണ്ടി പൈപ്പും ഇട്ടിട്ടുണ്ട്. ടണല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗിനിറങ്ങിയ ബിഎസ്എഫ് സംഘമാണ് ഇത് കണ്‌ടെത്തിയത്. 

ബിഎസ്എഫ് പോസ്റ്റിന് സമീപത്തായിരുന്നു ഇത്. ഉപരിതലത്തിലെ മണ്ണിന് ഇളക്കം തട്ടിയത് ശ്രദ്ധയില്‍പെട്ട സുരക്ഷാസേന മഴയില്‍ വെള്ളം വീണുണ്ടായ കിടങ്ങാണെന്നാണ് ആദ്യം കരുതിയതെങ്കിലും കൂടുതല്‍ ഉപകരണങ്ങളെത്തിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ പാക്കിസ്ഥാനിലേക്കുള്ള ടണല്‍ ആണെന്ന് ബോധ്യപ്പെടുകയായിരുന്നു. 12 അടിയോളം കുഴിച്ച ശേഷമാണ് പാക്കിസ്ഥാനിലേക്കുള്ള ടണല്‍ കണ്‌ടെത്തിയത്.

Join WhatsApp News
George Parnel 2014-02-26 10:28:13
While most countries export goods, India exports brains per Jesse Jackson. What a wonderful compliment for Indians. But the poverty and inequality in India is a challenge to its youth. Many parts of India is still experiencing severe poverty. Hope and pray Indian brains will be used to eradicate poverty in India soon. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക