Image

രതിയോട്ടം (കവിത: മൂലേച്ചേരില്‍)

Published on 29 July, 2012
രതിയോട്ടം (കവിത: മൂലേച്ചേരില്‍)
ചിലര്‍ക്ക്‌ പ്രേമം ഒരു ജീവിതമെങ്കില്‍
ചിലര്‍ക്കത്‌ വെറുമൊരു തമാശയും.
ചിലര്‍ക്ക്‌ പ്രേമം ഒരു തപസ്യയെങ്കില്‍
ചിലര്‍ക്കത്‌ വെറും കാമകേളികള്‍!

ചിലര്‍ക്കോ സൗന്ദര്യത്തിലല്ല ഭ്രമം;
അവര്‍ക്കോ അവയവങ്ങള്‍ മാത്രം മതി!
കറുത്തതെങ്കിലും വൈരൂപ്യമുണ്ടെങ്കിലും
പടര്‍ന്നുകയറുവാന്‍ പണിപ്പെട്ടീടുന്നു!

ചിലര്‍ക്ക്‌ എത്രയായാലും മതിവരില്ല
എങ്ങനൊക്കെയായാലും തീരില്ല ജ്വരങ്ങള്‍
കാണുന്നതെല്ലാം അനുഭവിച്ചീടെണം
അതിനായ്‌ അടവുകള്‍ പയറ്റീടുന്നു

വിശ്വാസമോടെ ഭവനത്തിലിരിക്കുമിണയെ
മറന്നീടുന്നവര്‍ സ്വഭവനം വിടുന്നേരം
ഉടനടി തുടങ്ങുമവര്‍ പലതരംദൂതുകള്‍
ഒരേസമയം പലരോടുവേണമ്മെങ്കിലും

സ്‌നേഹത്തിന്‍ ശ്രേഷ്ടവാക്കുകളവര്‍
ദുര്‍വിനയോഗിക്കുന്നു നിഗളിച്ചീടുന്നു
സ്വാദിഷ്ടഭോജ്യങ്ങള്‍ അതിന്‍,രുചികളെ
രതിയില്‍ മുക്കി അറുമാതിച്ചീടുന്നു

പലശരീരങ്ങള്‍ പലരൂപത്തിലായീടാം
പലശരീരങ്ങള്‍ക്ക്‌ പലശക്തികളായീടാം
പലഹൃദയങ്ങള്‍ പലതരത്തില്‍ ചിന്തിക്കാം
എങ്കിലുമ്മവസാനം ഒരു നെടുവീര്‍പ്പല്ലോ!

ഓട്ടങ്ങള്‍ ചാട്ടങ്ങള്‍ തീരുന്നൊരു,ദിനംവരും
അന്നേ ഓര്‍ക്കുള്ളൂ നാം ചെയ്‌ത,പാപങ്ങളെ
ശാപമോക്ഷങ്ങള്‍ക്കായ്‌ അന്നെത്രകരഞ്ഞാലും
കേള്‍ക്കില്ലാത്മാക്കളും ജഗത്തിനുടയവനും!

ശുഭം ................
രതിയോട്ടം (കവിത: മൂലേച്ചേരില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക