Image

മലയാള സിനിമയില്‍ മോഷണം കൂടുന്നു:രാജേഷ് പിള്ള

Published on 01 August, 2012
മലയാള സിനിമയില്‍ മോഷണം കൂടുന്നു:രാജേഷ് പിള്ള
കൊച്ചി: മലയാളത്തില്‍ മോഷണ സിനിമകളുടെ എണ്ണം കൂടുന്നുവെന്ന് സംവിധായകന്‍ രാജേഷ് പിള്ള. വിദേശ സിനിമകളുടെ ഡി.വി.ഡി. കണ്ടുകൊണ്ട് ക്യാമറാമാന് ഷോട്ടുകള്‍ പറഞ്ഞുകൊടുക്കുന്ന സംവിധായകരുണ്ടെന്നും ശത്രുത ഉണ്ടാക്കേണ്ടെന്നു കരുതി കൂടുതല്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ട്രാഫിക്കി' നുശേഷം സംവിധാനം ചെയ്യുന്ന 'മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു രാജേഷ് പിള്ളയുടെ പ്രതികരണം. 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ 'ട്രാഫിക്' തഴയപ്പെട്ടെന്നും മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് അതിനെ പരിഗണിക്കേണ്ടിയിരുന്നുവെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത 'ഓര്‍ഡിനറി' യുടെ സംവിധായകന്‍ സുഗീത് പറഞ്ഞു. സുഗീതും സതീഷും ചേര്‍ന്ന് ഓര്‍ഡിനറി ഫിലിംസിന്റെ ബാനറിലാണ് 'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്' നിര്‍മിക്കുന്നത്. ദീപു മാത്യുവിന്റെ കഥയ്ക്ക് രാജേഷ് പിള്ള തന്നെ തിരക്കഥയും സംഭാഷണവും എഴുതുന്നു. 

ഒരു മോട്ടോര്‍ സൈക്കിളിന്റെ ആത്മകഥയാണ് പുതിയ സിനിമയെന്ന് രാജേഷ് പിള്ള പറഞ്ഞു. എഴുപതുകള്‍ മുതല്‍ 2012 വരെയുള്ള മൂന്ന് കാലഘട്ടങ്ങള്‍ മോട്ടോര്‍ സൈക്കിളിന്റെ കാഴ്ചപ്പാടിലൂടെ പറയുകയാണിതില്‍. കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയുമാണ് പ്രധാന വേഷങ്ങളില്‍.

മലയാള സിനിമയില്‍ മോഷണം കൂടുന്നു:രാജേഷ് പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക