Image

തലവരിപ്പണം വാങ്ങിയാല്‍ കനത്ത പിഴ ഈടാക്കാന്‍ ശിപാര്‍ശ

Published on 02 August, 2011
തലവരിപ്പണം വാങ്ങിയാല്‍ കനത്ത പിഴ ഈടാക്കാന്‍ ശിപാര്‍ശ
ന്യൂഡല്‍ഹി: മെഡിക്കല്‍/എന്‍ജിനീയറിംഗ്‌ പ്രവേശനത്തിന്‌ വിദ്യാര്‍ത്ഥികളില്‍ നിന്നും തലവരിപ്പണം വാങ്ങിയാല്‍ കനത്ത പിഴ ഈടാക്കാന്‍ ശിപാര്‍ശ. ഇത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തിയ പാര്‍ലമെന്ററി സമിതിയാണ്‌ റിപ്പോര്‍ട്ട്‌ രാജ്യസഭയ്‌ക്ക്‌ സമര്‍പ്പിച്ചത്‌. തലവരിപ്പണം വാങ്ങിയതായി തെളിഞ്ഞാല്‍ പരമാവധി ഒരു കോടി രൂപ പിഴയായി ഈടാക്കണമെന്നാണ്‌ പ്രധാനപ്പെട്ട ശുപാര്‍ശ. എന്നാല്‍ കുറഞ്ഞ പിഴ എത്രയെന്ന്‌ കേന്ദ്രസര്‍ക്കാറിന്‌ തീരുമാനിക്കാമെന്ന്‌ പാര്‍ലമെന്‍ററി സമിതി അഭിപ്രായപ്പെട്ടു. കോഴപ്പണം വാങ്ങി വിദ്യാര്‍ഥി പ്രവേശനം നടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിനു കീഴിലുള്ള പാര്‍ലമെന്‍ററി സമിതി ഇക്കാര്യം പരിശോധിച്ചത്‌. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും തലവരിപ്പണം വാങ്ങുമ്പോള്‍ ചെറിയ തുക പിഴ ചുമത്തിയാല്‍ പ്രശ്‌നത്തിന്‌ പരിഹാരമാവില്ലെന്നും സമിതി വിലയിരുത്തി.

അതേസമയം മെഡിക്കല്‍ സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ക്കു ശേഷം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്‌ തീരുമാനമെടുക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക