മുബൈ: പൂജാ ഭട്ട് സംവിധാനം ചെയ്ത ജിസം2 വിവാദമാകുന്നു. നായികയായ സണ്ണി ലിയോണ്‍ അഭിനയിച്ച പുതിയ ചിത്രത്തിലെ ഒട്ടേറെ അശ്ലീല രംഗങ്ങള്‍ പോസ്റ്ററുകളിലായി രാജ്യമൊട്ടാകെ പ്രചരിച്ചിട്ടുണ്ട്. പോസ്റ്ററുകളിലെ ചിത്രത്തിനെതിരെ ബ്രിഹന്‍മുബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ രംഗത്തു വന്നു. വെളളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ വലിച്ചുകീറിയാണ് ബി എം സി അംഗങ്ങള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.