ബിജു മേനോന്‍, ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. ഗോപിനാഥന്‍ സംവിധാനം ചെയ്യുന്ന 'ഇത്രമാത്രം' ആഗസ്ത് 10ന് തിയേറ്ററിലെത്തുന്നു. കല്പറ്റ നാരായണന്റെ കഥയ്ക്ക് കെ. ഗോപിനാഥന്‍ തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ കെ.ജി. ജയനാണ്. ബാലനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബേബി മാളവിക ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, വി.കെ. ശ്രീരാമന്‍, പ്രകാശ് ബാരെ, അനൂപ് ചന്ദ്രന്‍, വിനു ജോസഫ്, സജിത മഠത്തില്‍, കെ.പി.എ.സി. ലളിത എന്നിവരും അഭിനയിക്കുന്നു.
ട്രയാങ്കിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.കെ. സന്തോഷ്‌കുമാര്‍, എ.ഐ. ദേവരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജെയ്‌സണ്‍ ജെ. നായരാണ്. റഫീക്ക് അഹമ്മദ്, പി. കുഞ്ഞിരാമന്‍ നായര്‍ എന്നിവരാണ് ഗാനരചയിതാക്കള്‍.