Image

ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

Published on 05 August, 2012
ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍
മസ്‌കത്ത്: മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഏഷ്യന്‍ യുവതി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി.ഇവരുടെ പഴ്‌സിലും ബാഗിലും പ്‌ളാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. വിമാനത്താവളത്തിലെ പരിശോധനക്കിടയിലാണ് ഇവരുടെ ബാഗില്‍ ലഹരിമരുന്ന് കണ്ടെത്തിയത്. ചോദ്യംചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.

കൂടുതല്‍ അന്വേഷണത്തിനായി ഇവരെ പ്രോസിക്യൂഷന് കൈമാറും.
പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക