Image

സന്ധിവേദനയും പരിഹാരമാര്‍ഗ്ഗങ്ങളും

Published on 06 August, 2012
സന്ധിവേദനയും പരിഹാരമാര്‍ഗ്ഗങ്ങളും
സന്ധിവേദനയ്‌ക്ക്‌ ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്‌. സന്ധികളില്‍ നീര്‍ക്കെട്ട്‌ ഉണ്‌ടാകുന്നതാണ്‌ സന്ധിവേദനയ്‌ക്ക്‌ കാരണമാകുന്നത്‌. ദീര്‍ഘനേരം ഇരുന്ന്‌ ജോലി ചെയ്യുക, കിടപ്പ,്‌ ഇരിപ്പ്‌ എന്നിവയുടെ രീതികള്‍ മാറുക, യാത്ര ചെയ്യേണ്‌ടി വരിക, സ്ഥിരമല്ലാത്ത ജോലികള്‍ ചെയ്യേണ്‌ടി വരിക, മഴ നനയുക, വെയില്‍ കൊള്ളുക തുടങ്ങിയ അവസരങ്ങളിലൊക്കെ നീര്‍വീക്കവും സന്ധിവേദനയും ഉണ്‌ടാകാം.

ദഹനത്തിലും രക്തചംക്രമണത്തിലും വരുന്ന തകരാറുകളാണ്‌ നീര്‍ക്കെട്ടിനും സന്ധിവേദനകള്‍ക്കും പ്രധാനകാരണം. ഇത്‌ സാവധാനം അസ്ഥികളുടെ ബലക്ഷയത്തിനും തേയ്‌മാനത്തിനും മറ്റും വഴി തെളിയ്‌ക്കാം.

ശരിയായ ചികിത്സയിലൂടെ ജീവിതചര്യയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്‌ടാകുമ്പോള്‍ തന്നെ നീര്‌ വീഴുന്ന സ്വഭാവത്തെ മാറ്റിയെടുക്കാനാകും. ചികിത്സയോടൊപ്പം ആഹാരരീതി കൂടി ക്രമീകരിക്കേണ്‌ടത്‌ സന്ധിവേദന ശമിപ്പിക്കാന്‍ അത്യാവശ്യമാണ്‌. ശരീരത്തില്‍ ചില ഭാഗങ്ങളില്‍ പ്രത്യേകമായി നീര്‌ കെട്ടിക്കിടപ്പുണെ്‌ടങ്കില്‍ അവ തിരുമ്മല്‍, കിഴി എന്നിവയിലൂടെയൊക്കെ മാറ്റിയെടുക്കേണ്‌ടി വരാം.

നീര്‍ക്കെട്ട്‌ വരുമ്പോള്‍ കര്‍പ്പൂരാദി തൈലം തേച്ച്‌ ചൂട്‌ പിടിക്കുക, ശരീരമാകെ എണ്ണ തേച്ച്‌ തിരുമ്മിയ ശേഷം ചൂട്‌ വെള്ളത്തില്‍ കുളിക്കുക. എന്നിവ ചെയ്യാം. തേച്ച്‌ കുളിക്കാന്‍ വൈദ്യനിര്‍ദേശപ്രകാരം ഔഷധഎണ്ണകള്‍ ഉപയോഗിക്കാം. എണ്ണ തേയ്‌ക്കുന്നത്‌ ചിലര്‍ക്ക്‌ യോജിച്ചെന്ന്‌ വരില്ല. ഇവര്‍ ചൂടുവെള്ളത്തില്‍ കുളിക്കുകയോ വേദനയുള്ള ഭാഗത്ത്‌ ചൂടുപിടിക്കുകയോ ചെയ്യാം. രണ്‌ട്‌ കഴഞ്ച്‌ ചുക്ക്‌, നാല്‌ കഴഞ്ച്‌ കടുക്ക, ആറ്‌ കഴഞ്ച്‌ ചിറ്റമൃത്‌ എന്നിവയെല്ലാം ചേര്‍ത്ത്‌ കഷായം വച്ച്‌ കഴിക്കുകയും ചെയ്‌താല്‍ ഫലമുണ്ടാകും.
സന്ധിവേദനയും പരിഹാരമാര്‍ഗ്ഗങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക