Image

പതിനഞ്ച് നോമ്പാചരണവും ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാളും

തോമസ് പണിക്കര്‍ Published on 06 August, 2012
പതിനഞ്ച് നോമ്പാചരണവും ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാളും
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയുടെ പ്രധാന പെരുന്നാളായ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പതിനഞ്ച് നോമ്പാചരണവും ഓഗസ്റ്റ് ഒന്നു മുതല്‍ 19 വരെ വികാരി റവ.ഫാ. ഷിനു കെ. തോമസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ എല്ലാ ദിവസവും നോമ്പിന്റെ സന്ധ്യാനമസ്‌കാരവും ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ഥനയും ശനി വൈകിട്ട് ധ്യാനപ്രസംഗവും, 18ന് വൈകിട്ട് ബൈബിള്‍ ക്ലാസും ഉണ്ടായിരിക്കും.14ന് വൈകിട്ട് വിശുദ്ധ കുര്‍ബാനയോടെ നോമ്പാചരണം സമാപിക്കും. 

18, 19 തീയതികളിലാണ് ഇടവക പെരുന്നാള്‍ കൊണ്ടാടുന്നതാണ്. 18ന് സന്ധ്യ നമസ്‌കാരത്തിനു ശേഷം റാസ, 19 ന് രാവിലെ വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന, റാസ, ആശീര്‍വാദം തുടര്‍ന്ന് നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും. തുടര്‍ന്ന് മര്‍ത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ വനിതാദിനവും വേദവായന മാസത്തിന്റെ സമാപനവും ഡോ. റീന ഉമ്മന്റെ നേതൃത്വത്തില്‍ മര്‍ത്തമറിയം സമാജം അംഗങ്ങള്‍ക്കായി സെമിനാറും നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 61 39383 7944



പതിനഞ്ച് നോമ്പാചരണവും ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുനാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക