Image

ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരങ്ങള്‍ പുരോഗമിക്കുന്നു

മനു ആന്റണി പോത്താനിക്കാട് Published on 06 August, 2012
ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരങ്ങള്‍ പുരോഗമിക്കുന്നു
ബ്രിസ്ബന്‍: ഓണാഘോഷത്തോടനുബന്ധിച്ച് കൈരളി ബ്രിസ്ബന്‍ സംഘടിപ്പിക്കുന്ന നാലാമത് ഓള്‍ ഓസ്‌ട്രേലിയ വടം വലി മത്സരം ഓഗസ്റ്റ് 18ന് (ശനി) രാവിലെ പത്തിന് അനര്‍ലി സ്‌കൗട്ട് ഹാള്‍ മൈതാനിയില്‍ തുടക്കം കുറിക്കും.

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് തെരക്കുപിടിച്ച പ്രവാസ ജീവിതത്തില്‍ ഒരിക്കല്‍കൂടി വടം വലി മത്സരത്തില്‍ തങ്ങളുടെ ശക്തി വൈഭവം പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയാണ്. 

കൈരളി എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കാനും മഹാമാമാങ്കത്തില്‍ പങ്കെടുക്കുവാനും ആസ്വദിക്കുവാനും പോത്സാഹിപ്പിക്കുവാനും കുടുംബസമേതം ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മത്സര മൈതാനിയില്‍ കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള വിനോദത്തിനും ഷോപ്പിംഗിനും അവസരമുണ്ട്. വിവിധ ഇനത്തിലുള്ള ഭക്ഷണ കൗണ്ടറുകളും കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും. 

രജിസ്‌ട്രേഷന്റെ അവസാന തീയതി ഓഗസ്റ്റ് പതിനൊന്നാണ്. വൈകുന്നേരം ആറിനുശേഷം വരുന്ന രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നതല്ല. 


ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക