Image

ടൗണ്‍സ്‌വില്ലില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്

ജോസ് എം. ജോര്‍ജ് Published on 06 August, 2012
ടൗണ്‍സ്‌വില്ലില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
ടൗണ്‍സ്‌വില്‍: ഓസ്‌ട്രേലിയയിലെ കേരളം എന്നറിയപ്പെടുന്ന ടൗണ്‍സ്‌വില്ലില്‍ മലയാളി അസോസിയേഷന്‍ ഓഫ് ടൗണ്‍സ്‌വില്ലിന്റെ (മാറ്റ്) ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 

സെപ്റ്റംബര്‍ ഒന്നിന് (ശനി) രാവിലെ പത്തു മുതല്‍ കിര്‍വാന്‍ റയാന്‍ കാത്തലിക് സ്‌കൂള്‍ ഹാളിലാണ് പരിപാടികള്‍. ഹെര്‍ബര്‍ട്ട് പാര്‍ലമെന്റ് അംഗം ഇവാന്‍ ജോണ്‍സ് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ പങ്കെടുക്കും. 

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ തരത്തിലുള്ള കലാ,കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നോര്‍ത്ത് ക്വീന്‍സ് ലാന്‍ഡിലെ എല്ലാ മലയാളികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ എബി ജേക്കബും സാം കടവിലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0419721662, 0437474926.



ടൗണ്‍സ്‌വില്ലില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
ടൗണ്‍സ്‌വില്ലില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
ടൗണ്‍സ്‌വില്ലില്‍ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക