Image

120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ

Published on 06 August, 2012
120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ
ലണ്ടന്‍: 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഒളിമ്പിക്‌സില്‍ മണിപ്പൂരുകാരി എം.സി മേരി കോമിന്റെ ഒന്നാന്തരം ഇടികള്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാവും ഇക്കുറിയുണ്ടാവുകയെന്ന കണക്കുകൂട്ടലുകള്‍ക്ക് അടിവരയിട്ട് വനിതാ ബോക്‌സിങ് സെമി ഫൈനലില്‍ പ്രവേശിച്ച മേരിക്കിനി മെഡല്‍ പോരാട്ടം. സെമിയില്‍ പുറത്തായാല്‍ വെങ്കലവുമായി മടങ്ങാം.

എക്‌സല്‍ അറീനയില്‍ നടന്ന 51 കിലോഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ തുനീഷ്യന്‍ എതിരാളി മര്‍വാ റൊഹാലിക്കെതിരെ വ്യക്തമായ മുന്‍തൂക്കമാണ് മേരി കൈക്കലാക്കിയത്. 156 എന്ന നിലയില്‍ മത്സരം നേടിയ അവര്‍ നാല് റൗണ്ടിലും മേധാവിത്വം കാട്ടി. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ആദ്യ രണ്ട് റൗണ്ടുകളില്‍ മര്‍വ കീഴടങ്ങിയതെങ്കിലും മൂന്നാം റൗണ്ടില്‍ ലഭിച്ച ഏകപക്ഷീയ ലീഡ് 29കാരിയുടെ സെമി ഉറപ്പിച്ചു. 21ന് ആദ്യത്തെയും 32ന് രണ്ടാമത്തെയും റൗണ്ട് സ്വന്തം പേരിലാക്കാന്‍ മേരിക്കായി. തുടര്‍ന്ന് 61ന്റെ കനത്ത മുന്‍തൂക്കം. നാലാം റൗണ്ടും 42ന് മേരിക്കൊപ്പം നിന്നു.
ഞായറാഴ്ചയായിരുന്നു മേരിയുടെ ആദ്യ മത്സരം. പോളണ്ടിന്റെ കരോലിന മിഷാലോസുക്കിനെതിരായ പ്രീ ക്വാര്‍ട്ടര്‍ 194ന് ജയിച്ച് ഇന്ത്യക്കാരി ക്വാര്‍ട്ടറില്‍ കടന്നു. എല്ലാവരുടെയും പ്രതീക്ഷകള്‍ കാത്ത് താന്‍ മുന്നേറുകതന്നെ ചെയ്യുമെന്ന് ഉറപ്പു നല്‍കിയ അവര്‍ ക്വാര്‍ട്ടറില്‍ വാക്ക് പാലിച്ചു.

ഇരട്ടക്കുട്ടികളുടെ അമ്മ
കെ. ഓണ്‍ലര്‍ കോമിന്റെ പ്രിയതമയായ മേരി ഇരട്ട ആണ്‍കുട്ടികളായ റെചുങ്വാറിന്റെയും ഖുപ്‌നെയ് വാറിന്റെയും മാതാവാണ്. മേരി പ്രീ ക്വാര്‍ട്ടര്‍ ജയിച്ച ഞായറാഴ്ചയായിരുന്നു ഇരുവരുടെയും അഞ്ചാം പിറന്നാള്‍. കഴിഞ്ഞ 12 വര്‍ഷമായി കായിക രംഗത്തുള്ള അവര്‍, രാജ്യത്തിനായി ഒളിമ്പിക് മെഡലെന്ന അഭിമാനനേട്ടം സ്വന്തമാക്കിയ ശേഷം കളംവിടാനുള്ള ഒരുക്കത്തിലാണ്.

അഞ്ചുതവണ ലോക ചാമ്പ്യനായിട്ടുണ്ട് മേരി കോം. 2002ല്‍ തുര്‍ക്കിയില്‍ നടന്ന ലോക ബോക്‌സിങ് 45 കിലോഗ്രാം ഇനത്തിലാണ് ജേതാവായതെങ്കില്‍ 2005, 06, 08 വര്‍ഷങ്ങളില്‍ 46 കിലോഗ്രാമിലായിരുന്നു നേട്ടം. തുടര്‍ന്ന് 48ലേക്ക് മാറിയ മേരി 2010ലെ ലോക ചാമ്പ്യന്‍ഷിപ്പിലും കിരീടം ചൂടി. നാലുതവണ ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാമ്പ്യനും മേരിയായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ വനിതാ ബോക്‌സിങ് അരങ്ങേറ്റം കുറിച്ച 2010ല്‍ പക്ഷേ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

റിങ്ങിലെ വനിതാ ഒളിമ്പ്യന്‍
ഇതാദ്യമായാണ് വനിതാ ബോക്‌സിങ് ഒളിമ്പിക്‌സിനെത്തുന്നത്. അതില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഏക താരമാവാനും മേരിക്ക് കഴിഞ്ഞു. വനിതാ ബോക്‌സിങ്ങിന് ഒളിമ്പിക്‌സ് പ്രവേശം കിട്ടാന്‍ ശ്രമം നടത്തിയ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ മുഖമായിരുന്നു അവര്‍.
ഈ വര്‍ഷം മേയില്‍ ചൈനയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് ഒളിമ്പിക്‌സില്‍ മത്സരിക്കുന്നവരെ നിശ്ചയിച്ചത്. എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ മേരി ലണ്ടനില്‍ എത്തുമോ എന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു. മറ്റു മത്സരങ്ങളുടെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് മേരിക്ക് ഒളിമ്പിക്‌സ് യോഗ്യത ലഭിച്ചത്. ഇന്ത്യന്‍ താരത്തിന്റെ ഇഷ്ട വിഭാഗങ്ങളായ 46, 48 എന്നിവ ഇവിടെ ഇല്ല. ഏഷ്യന്‍ഗെയിംസിലും 51 കിലോഗ്രാം ഇനത്തില്‍ ഇറങ്ങിയാണ് മേരി വെങ്കലം നേടിയത്.

120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ 120 കോടി ജനതയുടെ പ്രതീക്ഷാഭാരം പേറി ഇരട്ടക്കുട്ടികളുടെ അമ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക