Image

ജസ്റ്റീസ് കെ.ടി തോമസിന്റെ ശ്രമം അപലപനീയമാണെന്നു ചെന്നിത്തല

Published on 03 August, 2011
ജസ്റ്റീസ് കെ.ടി തോമസിന്റെ ശ്രമം അപലപനീയമാണെന്നു ചെന്നിത്തല

മഹാത്മാഗാന്ധിയുടെ ഘാതകരെ വെള്ളപൂശാനുള്ള ജസ്റ്റീസ് കെ.ടി തോമസിന്റെ ശ്രമം അപലപനീയമാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മഹാത്മജിയുടെ വധത്തെ നിസാരവത്കരിക്കുന്ന തരത്തില്‍ ഉന്നത നീതിപീഠത്തിലിരുന്ന കെ.ടി. തോമസിനെപ്പോലൊരു വ്യക്തി ശ്രമിക്കുന്നതു രാഷ്ട്ര സങ്കല്പങ്ങളുടെ നിരാസമാണ്.

രാഷ്ട്രപിതാവിന്റെ ഘാതക സംഘത്തിനു പ്രോത്സാഹനം നല്‍കുന്ന തോമസിന്റെ പ്രസ്താവന അത്യന്തം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. രാജ്യത്തെ ഉന്നത നീതിപീഠത്തിലെ പദവി അലങ്കരിച്ച വ്യക്തി ഇത്തരം കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ മിതത്വം പാലിക്കണമെന്നു ചെന്നിത്തല ഓര്‍മിപ്പിച്ചു.

മതന്യൂനപക്ഷങ്ങളെ ഇന്ത്യയുടെ ഭാഗമായി കാണാന്‍ മടിക്കുന്ന ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ ഹൈന്ദവ രാഷ്ട്ര സങ്കല്പങ്ങളെ താലോലിക്കുന്നവരും രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വഭാവത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരുമാണ്. മഹാത്മജിയുടെ ജന്മദിനം ലോകസമാധന ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭയെടുത്ത തീരുമാനം ലോകം മുഴുവന്‍ സ്വാഗതം ചെയ്തതാണ്.

ഈ സാഹചര്യത്തില്‍ ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചുകൊണ്ട് ജസ്റ്റിസ് കെ.ടി. തോമസ് നടത്തിയ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് പ്രതിഷേധം രേഖപ്പെടുത്തി.

 

ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെതിരെ തെളിവുകളുണ്‌ടെങ്കില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഹാജരാക്കണമെന്ന് ജസ്റ്റീസ് കെ.ടി.തോമസ്. മിതത്വം പാലിക്കണമെന്ന ഉപദേശം ചെന്നിത്തലയ്ക്കും ബാധകമാണെന്നും കെ.ടി.തോമസ് പറഞ്ഞു. ആര്‍എസ്എസിനെതിരെ രമേശ് തെളിവ് ഹാജരാക്കിയാല്‍ തന്റെ അഭിപ്രായം മാറ്റാമെന്നും കെ.ടി.തോമസ് പറഞ്ഞു. ഗാന്ധിജിയുടെ ഘാതകരെ വെള്ളപൂശാനുള്ള ജസ്്റ്റിസ് കെ.ടി.തോമസിന്റെ ശ്രമം അപലപനീയമാണെന്നും ചരിത്രസത്യങ്ങളെ വളച്ചൊടിക്കാനുള്ള പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

 

End smear campaign against RSS, says former SC judge Thomas
 
Kochi, Aug 1 (PTI) Former Supreme Court judge K T Thomas today praised the RSS for its discipline and said the propaganda that the organisation was anti-minority was "baseless".

Speaking at a function here, attended by RSS chief Mohan Bhagwat, he also said the ''smear campaign'' against RSS that it was responsible for the assassination of Mahatma Gandhi must end.

"There is a smear campaign that RSS was responsible for Gandhi''s assassination just because the assassin was once an RSS worker," he said, adding that the organisation had been ''completely exonerated'' by the court.

"This smear campaign must end against RSS," he said.

"I am a Christian. I was born as a Christian and practise that religion. I am a church going Christian. But I have also learnt many things about RSS," he said.

"Can the entire Sikh community be responsible for Indira Gandhi''s assassination," Thomas asked.

He said he became an admirer of the RSS in 1979 when he was posted as district judge of Kozhikode, adding simple living and high thinking was its hallmark.

During the Emergency, RSS was the only non-political organisation which fought against it. "We owe very much to RSS for sacrificing many lives for regaining our fundamental rights ..." 
"The propaganda that RSS was anti minority was also baseless," he said, adding he is a great admirer of the organisation as discipline is given importance



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക