Image

ഖത്തീഫില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന പാലക്കാട്‌ സ്വദേശി മരിച്ചു

അനില്‍ കുറിച്ചിമുട്ടം Published on 07 August, 2012
ഖത്തീഫില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന പാലക്കാട്‌ സ്വദേശി മരിച്ചു
ദമാം: പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍കാട്‌ കുമരംപുത്തൂര്‍ സ്വദേശി ചെറുകര വീട്ടില്‍ വിനോദ്‌ (28) ഓഗസ്റ്റ്‌ അഞ്ചിന്‌ (ഞായര്‍) ദമാമിലെ ഖത്തീഫ്‌ സെന്‍ട്രല്‍ ഹോസ്‌പിറ്റലില്‍ നിര്യാതനായി.

ദമാം നവോദയ സെന്‍ട്രല്‍ ഏരിയയിലെ ഖലീജ്‌ ഫസ്റ്റ്‌ യൂണിറ്റിലെ മെംബറാണ്‌ വിനോദ്‌. നാലു വര്‍ഷമായി ഹസന്‍ യൂസഫ്‌ വര്‍ക്‌ ഷോപ്പില്‍ ജോലി ചെയ്‌തു വരികയായിരുന്നു. ജോലി സ്ഥലത്തുണ്‌ടായ ഗ്യാസ്‌ ചോര്‍ച്ചയില്‍ ഗുരുതരമായി പൊള്ളലേറ്റ്‌ ഖത്തീഫ്‌ സെന്‍ട്രല്‍ ഹോസ്‌പിറ്റലില്‍ ജൂലൈ 15 മുതല്‍ ചികിത്സയിലായിരുന്നു.

അപകടത്തില്‍ സുല്‍ത്താന്‍ബത്തേരി സ്വദേശി മോഹനനാചാരി, എ.ആര്‍ നഗര്‍ സ്വദേശി ലാബേഷ്‌, വൈലത്തൂര്‍ സ്വദേശി ജിതേഷ്‌ എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. ഇതില്‍ ജിതേഷ്‌ സുഖം പ്രാപിച്ച്‌ ഹോസ്‌പിറ്റല്‍ വിട്ടു. മറ്റു രണ്‌ടുപേര്‍ അല്‍ക്കോബാര്‍ അല്‍സലാമ ഹോസ്‌പിറ്റലില്‍ ചികിത്സയിലാണ്‌. അവിവാഹിതനായ വിനോദിന്‌ അച്ഛനും അമ്മയും ഒരു സഹോദരിയുമുണ്‌ട്‌.

മൃതദേഹം നാട്ടിലെത്തിക്കാന്‍ കമ്പനിയും നവോദയ ജീവകാരുണ്യ വിഭാഗവും മേല്‍നോട്ടം വഹിച്ചുവരുന്നു.
ഖത്തീഫില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന പാലക്കാട്‌ സ്വദേശി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക