Image

കുവൈറ്റിലെ ഇന്ത്യന്‍ എംബസി സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുന്നു

സലിം കോട്ടയില്‍ Published on 07 August, 2012
കുവൈറ്റിലെ ഇന്ത്യന്‍ എംബസി സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുന്നു
കുവൈറ്റ്‌ : ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ്‌ പതിനഞ്ച്‌ സമുചിതമായി ആഘോഷിക്കുവാന്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി തീരുമാനിച്ചു. അന്നേ ദിവസം രാവിലെ ഏഴിന്‌ പതാക ഉയര്‍ത്തല്‍. തുടര്‍ന്ന്‌ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കുമെന്ന്‌ ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എല്ലാ ഇന്ത്യന്‍ സ്വദേശികളെയും സ്വാഗതം ചെയ്യുന്നതായി എംബസി അറിയിച്ചു. പുണ്യ റമദാന്‍ മാസമായതിനാല്‍ സാധാരണയുള്ള പോലെ ചടങ്ങിനുശേഷം ഓപ്പണ്‍ ഹൗസ്‌ റിസപ്‌ഷന്‍ ഉണ്‌ടായിരിക്കില്ലെന്ന്‌ എംബസി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക