Image

മസ്‌കറ്റില്‍ വാഹനാപകടം: നാല്‌ പാക്കിസ്ഥാനികളും 3 ഒമാനികളും കൊല്ലപ്പെട്ടു

Published on 09 August, 2012
മസ്‌കറ്റില്‍ വാഹനാപകടം: നാല്‌ പാക്കിസ്ഥാനികളും 3 ഒമാനികളും കൊല്ലപ്പെട്ടു
മസ്‌കറ്റ്‌: റുസ്‌താഖിനടുത്ത്‌ മൂന്ന്‌ വാഹനങ്ങള്‍ അപകടത്തില്‍ പെട്ട്‌ ഏഴുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രി റുസ്‌താഖിനടുത്ത്‌ ഖഫ്‌ദിയിലാണ്‌ അപകടം. മരിച്ചവരില്‍ നാലുപേര്‍ പാകിസ്‌താന്‍ സ്വദേശികളാണ്‌ മൂന്നുപേര്‍ ഒമാനികളുമാണെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു. ഇബ്രിയില്‍ നിന്ന്‌ റുസ്‌താഖിലേക്ക്‌ പോയിരുന്ന രണ്ട്‌ വാഹനങ്ങളും എതിര്‍ദിശയില്‍ വന്ന മറ്റൊരു വാഹനവുമാണ്‌ അപകടത്തില്‍പെട്ടത്‌. ഒരു ടാക്‌സിയിലും പജേറോ ഫോര്‍വീലര്‍, നിസാന്‍ അള്‍ട്ടിമ കാര്‍ എന്നിവയില്‍ യാത്രചെയ്‌തിരുന്നവരാണ്‌ അപകടത്തിനിരയായത്‌. ഇബ്രിയില്‍ നിന്ന്‌ റുസ്‌താഖിലേക്ക്‌ പോയിരുന്ന രണ്ടുവാഹനങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ എതിര്‍ദിശയില്‍ വന്ന വാഹനം ഇടിച്ചുകയറുകയായിരുന്നു.

ഈ വാഹനത്തിലേക്ക്‌ ഇടിച്ചുകയറിയ മറുദിശയില്‍ വാഹനത്തിന്‌ പിന്നില്‍ ഇടിച്ച മറ്റൊരു കാര്‍ നിയന്ത്രണംവിട്ട്‌ റോഡരികിലെ മലയിലേക്ക്‌ പാഞ്ഞുകയറി തീപിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഈ വാഹനം രണ്ടുകഷണമായി ചിതറിയതായി റോയല്‍ ഒമാന്‍ പൊലീസ്‌ അറിയിച്ചു. സംഭമറിഞ്ഞെത്തിയ പൊലീസും രക്ഷാസേനയുമാണ്‌ വാഹനത്തില്‍ നിന്ന്‌ മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌. പരിക്കേറ്റവരെ റുസ്‌താഖ്‌ ആശുപത്രിയിലെത്തിച്ചു.
മസ്‌കറ്റില്‍ വാഹനാപകടം: നാല്‌ പാക്കിസ്ഥാനികളും 3 ഒമാനികളും കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക