Image

താമ്പാ ക്‌നാനായ സമുദായത്തിന്‌ അഭിമാനമായി പുതിയ കമ്യൂണിറ്റി സെന്റര്‍

ജോയിച്ചന്‍ പുതുക്കുളം Published on 04 August, 2011
താമ്പാ ക്‌നാനായ സമുദായത്തിന്‌ അഭിമാനമായി പുതിയ കമ്യൂണിറ്റി സെന്റര്‍
താമ്പാ: താമ്പായിലെ ക്‌നാനായ സമുദായത്തിന്‌ അഭിമാനമുയര്‍ത്തി കമ്യൂണിറ്റി സെന്റര്‍ യാഥാര്‍ത്ഥ്യമായി. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍. മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ഹാളിന്റെ വെഞ്ചരിപ്പ്‌ നടത്തപ്പെട്ടു. നാനൂറിലധികം അംഗങ്ങള്‍ സാക്ഷ്യംവഹിച്ച വെഞ്ചരിപ്പ്‌ കര്‍മ്മത്തില്‍ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. പത്രോസ്‌ ചമ്പക്കര, ഫാ. റെജി തണ്ടാശേരില്‍, ഫാ. ജയിംസ്‌ കുടിലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.സി.സി.സി.എഫ്‌ പ്രസിഡന്റ്‌ ജോസ്‌ ഉപ്പൂട്ടില്‍, ബില്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ മാധവപ്പള്ളില്‍, കണ്‍സ്‌ട്രക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോമി ചെറുകര, ഫിനാന്‍സ്‌ കമ്മിറ്റി ചെയര്‍മാന്‍ ജയിംസ്‌ ഇല്ലിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

ഏകദേശം രണ്ടു പതിറ്റാണ്ടുകളായി താമ്പായിലെ ക്‌നാനായക്കാര്‍ നെഞ്ചിലേറ്റിയിരുന്ന സ്വപ്‌നമാണ്‌ അങ്ങനെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. 14,000 ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള ഈ കെട്ടിടത്തില്‍ 1350 പേര്‍ക്ക്‌ ഇരിക്കുവാനും 600 പേരുടെ ബാങ്ക്വറ്റ്‌ സൗകര്യവുമാണ്‌ ഒരുക്കിയിരിക്കുന്നത്‌. അത്യധുനിക രീതിയിലുള്ള ശബ്‌ദവും വെളിച്ചവുമാണ്‌ പുതിയ കമ്യൂണിറ്റി സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്‌. ജോസ്‌ ഉപ്പൂട്ടില്‍, ജയിംസ്‌ പുളിക്കത്തൊട്ടിയില്‍, ജോബി ഊരാളില്‍, അനില്‍ കാരത്തുരുത്തേല്‍, ഡെയ്‌സി ഇറപുറത്ത്‌ എന്നിവര്‍ ഉള്‍പ്പെട്ട കെ.സി.സി.സി.എഫ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും, സുനില്‍ മാധവപ്പള്ളിയുടെ നേതൃത്വത്തിലുള്ള 40 അംഗ ബില്‍ഡിംഗ്‌ കമ്മിറ്റിയും തോളോടുതോള്‍ ചേര്‍ന്ന്‌ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്‌ താമ്പായിലെ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന ഈ കമ്യൂണിറ്റി സെന്റര്‍.
താമ്പാ ക്‌നാനായ സമുദായത്തിന്‌ അഭിമാനമായി പുതിയ കമ്യൂണിറ്റി സെന്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക