Image

കരുണതേടി അമ്മയും മകനും

Published on 09 August, 2012
കരുണതേടി അമ്മയും മകനും
കൊച്ചി: കാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സയ്‌ക്കായി പണം കണെ്‌ടത്താന്‍ പഠനം നിര്‍ത്തി പണിക്കിറങ്ങിയപ്പോള്‍ സിജി കരുതിയിരുന്നില്ല തന്നെയും കാത്ത്‌ ഒരു അപൂര്‍വരോഗം പതിയിരിപ്പുണെ്‌ടന്ന്‌. പഠനത്തില്‍ മിടുക്കനായ സിജി പ്ലസ്‌ ടുവിനു പഠിക്കുമ്പോ ഴാണ്‌ അമ്മയുടെ രോഗചികിത്സയ്‌ക്കു പണം കണെ്‌ടത്താന്‍ വിദ്യാലയത്തോടു വിട പറഞ്ഞു പെയിന്റിംഗിനിറങ്ങിയത്‌.

കഠിനാധ്വാനം ചെയ്‌ത്‌ അമ്മയുടെ ഓപ്പറേഷന്‍ നടത്തി കുടുംബത്തിന്റെ കടങ്ങള്‍ വീട്ടി വരുമ്പോഴാണ്‌ ഇടിത്തീപോലെ സിജിക്കു സംസാരശേഷി നഷ്ടപ്പെടുന്നത്‌. പ്ലസ്‌ടുവിനു പഠിക്കുമ്പോള്‍ ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ട സിജിക്ക്‌ ഇപ്പോള്‍ സംസാരിക്കാനുള്ള കഴിവും അന്യമായിക്കൊണ്‌ടിരിക്കുന്നു.

ഇത്‌ ഇടുക്കി തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയായ സിജിയെന്ന ഇരുപത്തിമൂന്നുകാരന്റെ ദുരന്തകഥ. അമ്മയുടെ കാന്‍സര്‍ ചികിത്സയ്‌ക്കു പണം കണെ്‌ടത്താന്‍ കൂലിപ്പണിക്കിറങ്ങിയ സിജിക്കും ഇപ്പോള്‍ സംസാരശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണ്‌. കര്‍ണപടത്തിലേക്കുള്ള ഞരമ്പു ചുരുങ്ങുന്ന അസുഖമാണു സിജിയെ ബാധിച്ചിരിക്കുന്നത്‌.

കേരളത്തിലെ മിക്ക ആശുപത്രികളിലും ചികിത്സ തേടി. പക്ഷേ, കാര്യമായ പുരോഗതിയുണ്‌ടായില്ല. കഴിഞ്ഞമാസം കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചെക്കപ്പ്‌ നടത്തിയപ്പോള്‍ മൂന്നുമാസത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്തണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ സമയത്തിനുള്ളില്‍ ഓപ്പറേഷന്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ കേള്‍വിയുടെ ലോകം മാത്രമല്ല സംസാരശേഷിയും സിജിക്കു നഷ്ടമാകും.

ചികിത്സയ്‌ക്കാവട്ടെ ഏഴു ലക്ഷം രൂപയോളം ചെലവു വരും. ഈ തുക എങ്ങനെ കണെ്‌ടത്തുമെന്നതു കൂലിപ്പണിക്കു പോകുന്ന പിതാവ്‌ സുകുമാരനും പെയിന്ററായ സിജിക്കും ചിന്തിക്കാന്‍ പോലുമാകുന്നില്ല. മനുഷ്യന്റെ ദയനീയവസ്ഥയില്‍ താങ്ങാവുന്ന സുമനസുകളുടെ സഹായങ്ങളിലാണ്‌ ഈ കുടുംബത്തിന്റെ പ്രതീക്ഷ. ചെറുപ്രായത്തില്‍ തന്നെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെ താങ്ങാവാന്‍ കൂലിപ്പണിക്കിറങ്ങിയ ഈ ചെറുപ്പക്കാരന്റെ വേദനകള്‍ക്ക്‌ ആശ്വാസം പകരാന്‍ സമൂഹത്തിനാകുമെന്നാ ണ്‌ ഇവരു ടെ പ്രതീക്ഷ.

ചികിത്സാനിധി സ്വരൂപിക്കുന്നതിനായി തുടങ്ങിയിരിക്കുന്ന അക്കൗണ്‌ട്‌ നമ്പര്‍: 1627, ശോഭാ സുകുമാരന്‍, ഇടുക്കി ജില്ലാ സഹകരണ ബാങ്ക്‌ വെള്ളിയാമറ്റം. ഫോണ്‍: 9656414354.
കരുണതേടി അമ്മയും മകനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക