Image

കാര്‍ണിവല്‍ ഗ്ലോറി വിവാഹ വേദിയായി

Published on 02 August, 2012
കാര്‍ണിവല്‍ ഗ്ലോറി വിവാഹ വേദിയായി
കാര്‍ണിവല്‍ ഗ്ലോറി: കണ്‍ വന്‍ഷനില്‍ വച്ച് ഒരു വിവാഹം. സംഘടനകളുടെ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവം.
ഫോമാ മുന്‍ ട്രഷറര്‍ ലോസ് ഏഞ്ചലസില്‍ നിന്നുള്ള ജോസഫ് ഔസോയും സുജയുമാണു കപ്പലില്‍ പുതു ജീവിതത്തിലേക്കു പ്രവേശിച്ചത്. കപ്പല്‍ ക്യാപ്റ്റന്‍ ഇറ്റലിക്കാരനായ സാല്‍ വത്തോറെ റസാലെ കാര്‍മ്മികനായി. വിവാഹം നടത്താന്‍ ക്യാപ്ടനു നിയമാനുമതിയുണ്ട്.
തീര്‍ത്തൂം റൊമാന്റിക് ആയ ഈ അന്തരീക്ഷത്തില്‍ ഇത്തരമൊരു മംഗള കര്‍മ്മം തികച്ചും ഉചിതമാണെന്നദ്ധേഹം പറഞ്ഞു. 28 വര്‍ഷമായി ഈ കപ്പലില്‍ പ്രവ്രത്തിക്കുന്ന റസാലെ 16 വര്‍ഷമായി ക്യാപ്റ്റനാണു. കാലവസ്ഥ മൂലം അപകടവസഥ നേരിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നദ്ധേഹം പറഞ്ഞു.
മൂന്നു മക്കളും വിവാഹിതരായ പശ്ചാത്തലത്തിലാണു പുനര്‍ വിവാഹത്തേപ്പറ്റി ആലോച്ചതെന്നു ഔസൊ പറഞ്ഞു. മക്കള്‍ക്ക് സമ്മതം. ദൈവ നിശ്ചയവും അങ്ങനെ എന്നു തോന്നി.
ദുഖത്തിലും സന്തോഷത്തിലും മരണം വരെ പിരിയാതെ സന്തോഷത്തോടെ ജീവിക്കാന്‍ ആശംസകളര്‍പ്പിച്ചവര്‍ പറഞ്ഞു. ആകാശത്തിലെ മണ്‍ല്‍ത്തരി പോലെ വേണ്ടെങ്കിലും ഇനിയും കുട്ടികള്‍ ഉണ്ടാവട്ടെ എന്നും ആശംസ ഉണ്ടായി. ബേബി ഊരാളില്‍, ജോണ്‍ ടൈറ്റസ്, അനിയന്‍ ജോര്‍ജ്, രാജു വര്‍ഗീസ് തുടങ്ങി ഒട്ടേറെ പേര്‍ ആശംസകളറിയിച്ചു.
കളത്തില്‍ പാപ്പച്ചന്‍, ജോര്‍ജ് മാത്യു, പോള്‍ സി. മത്തായി, ഗോപിനാഥ കുറുപ്പ് തുടങ്ങി നിരവധി പേര്‍ 'ബ്ലു റുമില്‍ നടന്ന ചടങ്ങുകള്‍ക്ക് സാക്ഷികളായി. വധൂ വരന്മാര്‍ ക്യാപ്റ്റന്റെ മുന്‍പാകെ ഒപ്പിട്ടതോടെ ചടങ്ങുകള്‍ മംഗളമായി.
ക്രൈസ്തവ പ്രാര്‍ഥനയാണു സാം ഉമ്മന്‍ ചൊല്ലിയത്. പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധമാണു അങ്ങ് അനുവദിച്ചിട്ടുള്ളതെന്നും ഏദന്‍ തൊട്ടത്തില്‍ ആദത്തിന്റെയും ഹവ്വയുടെയും വിവാഹത്തില്‍ മാലാഖമാര്‍ പാടിയ ദിവ്യ സംഗീതം ഇവിടെയും പ്രതിധ്വനിക്കട്ടെ. പൂര്‍വ പിതാക്കന്മാരായ ഏബ്രഹാമിന്റെയും സാറായുടെയും ഐസക്കിന്റെയും റേച്ചലിന്റെയും ജേക്കബിന്റെയും റെബേക്കയുടെയും വിവാഹം ആശീര്‍വദിച്ച ദൈവം ഇവരെയും ആശീര്‍വദിക്കട്ടെ...എല്ലാം യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു...
കാര്‍ണിവല്‍ ഗ്ലോറി വിവാഹ വേദിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക