Image

ഡോ. എന്‍. പി. ഷീല, ഗീതാ രാജന്‍, ജയന്‍ കാമിചേരില്‍ മാം അവാര്‍ഡ് നേടി

തോമസ് പി ആന്റണി Published on 10 August, 2012
ഡോ. എന്‍. പി. ഷീല, ഗീതാ രാജന്‍, ജയന്‍ കാമിചേരില്‍ മാം അവാര്‍ഡ് നേടി
വാഷിങ്ടണ്‍ : മലയാളി അസോസിയേഷന്‍ ഓഫ് മേരിലാന്‍ഡിന്റ് (മാം) 2012 ഗ്ലോബ ല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോ. എന്‍. പി. ഷീല(നോവല്‍), ഗീതാ രാജന്‍(കവിത), ജയന്‍ കാമിചേരില്‍(ചെറുകഥ)എന്നിവര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി.

മാവേലിക്കര സ്വദേശിയായ ഡോ. എന്‍.പി. ഷീല ഉന്നത ബിരുദധാരിയാണ്(എം.എ. ഇംഗ്ലീഷും മലയാളവും) മാമിന്റെ 2012ലെ ഗ്ലോബല്‍ അവാര്‍ഡിനര്‍ഹമായ 'ഒഴുക്കിനെതിരെ എന്ന നോവലടക്കം 5 കൃതികള്‍ ഇതിനൊടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ അമേരിക്കന്‍ യാത്രാനുഭവം, ദുഃഖം, ശരശയ്യയോ, ക്ലാവു പിടിച്ച കലം, ശാന്തി പര്‍വ്വതം, ഒഴുക്കിനെതിരേ എന്നിവയാണ്. ഇപ്പോള്‍ അച്ചടിയില്‍ ഉള്ള കൃതികള്‍ ലോകപ്പെരുവഴിയില്‍ കണ്ടുമുട്ടിയ യാത്രക്കാര്‍, സ്മരണകള്‍ എന്നിവയാണ്.

ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് വിരമിച്ചശേഷം 2006 മുതല്‍ അമേരിക്കയില്‍ അനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരൂപണം, കഥകള്‍ ലേഖനങ്ങള്‍ മുതലായവ എഴുതാറുണ്ട്.

ഈസ്റ്റ് ആഫ്രിക്കയില്‍ ജനിച്ച ജെയന്‍ കെമിക്കല്‍ എന്‍ജിനീയറായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കേരളത്തിലാണ്. 1996-ല്‍ അമേരിക്കയില്‍ വന്ന ജയന്‍ ഒരു മള്‍ട്ടീ നാഷണല്‍ ഫുഡ് കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നു. ന്യൂയോര്‍ക്കില്‍ നിന്നുള്ള 'മലയാളം പത്രം, ഇന്ത്യന്‍ എക്‌സ് പ്രസ്സിന്റെ സമകാലിക മലയാളം വാരിക, യൂറോപ്പില്‍ നിന്നുള്ള 'ബിലാത്തി മലയാളി, സ്‌നേഹ സന്ദേശം തുടങ്ങിയവയില്‍ ജയന്റെ ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ 'വിസ്‌കോന്‍സിന്‍ സ്‌റ്റെയിറ്റു ജേര്‍ണലില്‍ ഗസ്റ്റു കോളവും എഴുതാറുണ്ട്. അദ്ദേഹത്തിന്റെ 'മോര്‍ വിത്ത് ലെസ്സ് എന്ന സാഹിത്യ രചന പലപ്പോഴും 'നോട്ടര്‍ഡെയിം മാസികയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

അറ്റ്‌ലാന്റയിലെ 'ഖാബര്‍ മാസികയില്‍ 'യുണൈറ്റഡ് കളേഴ് ഓഫ് അമേരിക്ക,'ഇന്‍ ദ് വെയ്ക്ക് ഓഫ് മൈ സണ്‍, 'ഹോം സ്‌റെച്ച് തുടങ്ങിയ ജയന്റെ സാഹിത്യ രചനകള്‍ വന്നിട്ടുണ്ട്. അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങളിലും ജയന്റെ ഇംഗ്ലീഷ് സാഹിത്യ രചനകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

തിരുവനന്തപുരം സ്വദേശിയായ ഗീത രാജന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സൗത്ത് കരോളിനയില്‍ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയായി ജോലി ചെയ്യുന്നു. രണ്ടു വര്‍ഷക്കാലത്തെ ദീതയുടെ കാവ്യയാത്രയ്ക്കിടയില്‍ മുപ്പതോളം കവിതകള്‍ വിവിധ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ പ്രസിദ്ധീകരണങ്ങളായ ഭാഷാപോഷിണി, മാധ്യമം, കലാകൗമുദി, സമകാലിക മലയാളം വാരിക, ദേശാഭിമാനി വാരിക, ചന്ദ്രിക ആഴ്ചപ്പതിപ്പ് തുടങ്ങിയവയിലും അമേരിക്കയില്‍ നിന്നും പ്രസിദ്ധികരിക്കുന്ന ജനനി മാസിക, അക്ഷരം മാസിക, മലയാള പത്രം തുടങ്ങി വിവിധ അച്ചടി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കവിത, ലേഖനം, അനുഭവം തുടങ്ങി വിവിധ സാഹിത്യ രചനകള്‍ ഗീതയുടെ കയ്യൊപ്പോടുകൂടി പ്രത്യക്ഷപ്പെടാറുണ്ട്. മാമിന്റെ അവാര്‍ഡ് കൂടാതെ ജനനി മാസികയിലും എമലയാളിയിലും പ്രസിദ്ധികരിച്ച ഗീതയുടെ 'എന്നിട്ടും എന്ന കവിതയ്ക്ക് ലാന (ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഡോ. എന്‍. പി. ഷീല, ഗീതാ രാജന്‍, ജയന്‍ കാമിചേരില്‍ മാം അവാര്‍ഡ് നേടി ഡോ. എന്‍. പി. ഷീല, ഗീതാ രാജന്‍, ജയന്‍ കാമിചേരില്‍ മാം അവാര്‍ഡ് നേടി ഡോ. എന്‍. പി. ഷീല, ഗീതാ രാജന്‍, ജയന്‍ കാമിചേരില്‍ മാം അവാര്‍ഡ് നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക