Image

സ്വാതന്ത്ര്യദിനാഘോഷവും വിജ്ഞാന സദസും ഓഗസ്റ്റ്‌ 17ന്‌

സലിം കോട്ടയില്‍ Published on 11 August, 2012
സ്വാതന്ത്ര്യദിനാഘോഷവും വിജ്ഞാന സദസും ഓഗസ്റ്റ്‌ 17ന്‌
കുവൈറ്റ്‌: കേരള ആര്‍ട്ട്‌ ലവേഴ്‌സ്‌ അസോസിയേഷന്‍ (കല) കുവൈറ്റ്‌ നേതൃത്വത്തില്‍ നടന്നു വരുന്ന മാതൃഭാഷാ പഠന ക്ലാസുകളിലെ കുട്ടികള്‍ക്കായി ഭാഷ സമിതി അബാസിയ, സാല്‍മിയ മേഖലകളില്‍ സ്വാതന്ത്ര്യ ദിനാഘോഷവും വിജ്ഞാന സദസും സംഘടിപ്പിക്കുന്നു.

കുട്ടികള്‍ നേതൃത്വം കൊടുക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനം, ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള ക്വിസ്‌ മത്സരം, വിവിധ കലാ പരിപാടികള്‍ എന്നിവയാണ്‌ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്‌.

ഓഗസ്റ്റ്‌ 17 ന്‌ (വെള്ളി) ആഘോഷ പരിപാടികള്‍ നടക്കുന്നത്‌. അബാസിയ മേഖല പരിപാടികള്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ വൈകുന്നേരം നാലിന്‌ ആരംഭിക്കും. സാല്‍മിയയില്‍ അപ്പാചിയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 94069675 (അബാസിയ), 65869124 (സാല്‍മിയ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക