Image

കാര്‍ണിവല്‍ ഗ്ലോറിയില്‍ (കവിത)-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 10 August, 2012
കാര്‍ണിവല്‍ ഗ്ലോറിയില്‍ (കവിത)-ജോസഫ് നമ്പിമഠം
ഉല്ലാസക്കപ്പലിലേറി
കല്ലോലച്ചില്ലയിലൂഞ്ഞാലാടാന്‍ വാ
ഈ കാര്‍ണിവല്‍ ഗ്ലോറിയിലേറി
ആഴിത്തിരകളിലൂഞ്ഞാലാടാന്‍ വാ

തപ്പുകൊട്ടെടീ പെണ്ണേ
തകിലടിക്കെടീ പെണ്ണേ
താളച്ചുവടുവയ്‌ക്കെടീ പെണ്ണേ
മേളപ്പൂരം തീര്‍ക്കെടീപെണ്ണേ

എണ്ണയെടുക്കെടീ പെണ്ണേ
തിരി തെറുക്കെടീ പെണ്ണേ
തിരികൊളുത്തെടീ പെണ്ണേ
ആരതിയുഴിയെടീ പെണ്ണെ

പൂക്കളെടുക്കെടീ പെണ്ണേ
പൂക്കളമൊരുക്കെടീ പെണ്ണേ

ഓണപ്പാട്ടുകള്‍പാടടീ പെണ്ണേ
തുമ്പിതുള്ളിയാടടീ പെണ്ണേ

പട്ടുടുക്കെടീ പെണ്ണേ
പൊട്ടുകുത്തെടീ പെണ്ണേ
ഉറുമിയെടുക്കെടീ പെണ്ണേ
വടക്കന്‍ പാട്ടുകള്‍പാടടീ പെണ്ണേ

മഞ്ഞയുടുക്കെടീ പെണ്ണേ
മഞ്ഞള്‍ക്കളം വരയ്‌ക്കെടീപെണ്ണേ
സര്‍പ്പംപാട്ടുകള്‍ പാടടീ പെണ്ണേ
മുടിയഴിച്ചുലഞ്ഞാടടീ പെണ്ണേ

കൈലിമുണ്ടുടുക്കെടീ പെണ്ണേ
നെഞ്ചില്‍ തോര്‍ത്തുചുറ്റടീ പെണ്ണേ
അരിവാളെടുക്കെടീ പെണ്ണേ
കൊയ്ത്തുപാട്ടുകള്‍ പാടടീ പെണ്ണേ

ചട്ടയും മുണ്ടുമുടുക്കെടീ പെണ്ണേ
കവണിചേലില്‍ ചുറ്റെടീ പെണ്ണേ
മാര്‍ഗ്ഗംപാട്ടുകള്‍ പാടടീ പെണ്ണേ
ചുവടുവച്ചു പാടിയാടടീ പെണ്ണേ

മൊഞ്ചുമീനുക്കെടീ പെണ്ണേ
മേളില്‍ക്കസവുതട്ടമിടടീ പെണ്ണേ
മൈലാഞ്ചിയണിയെടീ പെണ്ണേ
ഒപ്പനപ്പാട്ടുകള്‍പാടയാടടീ പെണ്ണേ

ഉല്ലാസക്കപ്പലിലേറി
കല്ലോലച്ചില്ലയിലൂഞ്ഞാലാടാന്‍ വാ
ഈ കാര്‍ണിവല്‍ ഗ്ലോറിയിലേറി
ആഴിത്തിരകളിലൂഞ്ഞാലാടാന്‍ വാ

2012 ലെ ഫോമയുടെ കണ്‍വന്‍ഷന്‍ അറ്റ് സീ ഉല്ലാസക്കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയിലാണ് നടത്തുന്നത്)
കാര്‍ണിവല്‍ ഗ്ലോറിയില്‍ (കവിത)-ജോസഫ് നമ്പിമഠംകാര്‍ണിവല്‍ ഗ്ലോറിയില്‍ (കവിത)-ജോസഫ് നമ്പിമഠംകാര്‍ണിവല്‍ ഗ്ലോറിയില്‍ (കവിത)-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക