Image

തലശ്ശേരി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 11 August, 2012
തലശ്ശേരി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
മസ്‌കത്ത്: ഒമാനിലെ ബിദ്ബിദിലുണ്ടായ വാഹനാപകടത്തില്‍ തലശ്ശേരി സ്വദേശി മരിച്ചു. ധര്‍മ്മടം ‘ഇച്ചാസില്‍’ പരേതനായ ഇബ്രാഹിമിന്റെയും പച്ചുഉമ്മയുടെയും മകന്‍ മുഹമ്മദ് സനദാണ് (ഷാനി28) മരിച്ചത്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെ ബിദ്ബിദ്ഇബ്ര ഹൈവേയിലാണ് അപകടം. പാലത്തിന് മുകളില്‍ ദിശമാറി മുന്നോട്ടുപോയ സനദിന്റെ കാറും ഒമാന്‍ സര്‍ക്കാറിന്റെ വാഹനവും കൂട്ടിയിടിച്ചാണ് അപകടമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സീബില്‍ താമസിച്ചിരുന്ന ഇദ്ദേഹം ലേഡീസ് ഉല്‍പന്നങ്ങളുടെ വിപണനരംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. ഉല്‍പന്നങ്ങളുടെ വിതരണത്തിനായി പോകുന്നതിനിടെയാണ് അപകടം. നേരത്തേ ഒമാനിലുണ്ടായിരുന്ന സനദ് പുതിയ വിസയില്‍ ഒന്നരമാസം മുമ്പാണ് ഗള്‍ഫില്‍ തിരിച്ചെത്തുന്നത്.

അവിവാഹിതനാണ്. സഹോദരങ്ങള്‍: ഇക്ബാല്‍, അഷ്‌റഫ് (ഇരുവരും ദുബൈ), സക്കീന, ഹൈറുന്നിസ, ബുഷ്‌റ, സഹീറാബാനു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

തലശ്ശേരി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക