Image

വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്

മീനു എലിസബത്ത് Published on 10 August, 2012
വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്
കഴിഞ്ഞ ഞായറാഴ്‌ച ആയിരുന്നല്ലോ അമേരിക്കയെ മാത്രമല്ല, ലോകജനതയെ മുഴുവന്‍ വീണ്ടും ഒരു നടുക്കത്തിലേക്ക്‌ നയിച്ച ആ വാര്‍ത്ത നാം കേട്ടത്‌. വിസ്‌കോണ്‍സിലെ സിഖ്‌ മതക്കാരുടെ ആരാധനാലയത്തില്‍ നടന്ന ഈ കൂട്ടക്കൊല മത വെറിയും ജാതിവേറിയും കൊണ്ട്‌ അന്ധനായ ഒരു വെള്ളക്കരാന്റെ പകയുടെയും വിദ്വേഷത്തിന്റെയും ഫലമായിരുന്നു എന്നാണ്‌ അറിവ്‌. മനസ്സിലെവിടെയോ ഭീതിയും, വേദനയും നിസ്സഹായതയും നിറഞ്ഞ ഒരു വികാരമാണ്‌ എനിക്കും ഉണ്ടാക്കിയത്‌. മറ്റു മതങ്ങളെക്കുറിച്ചും അവരുടെ രീതികളെക്കുറിച്ചും ആചാര മര്യാദകളെക്കുറിച്ചും ഒരു നല്ല ശതമാനം അമേരിക്കക്കാര്‍ക്കുമുള്ള തികഞ്ഞ അജ്ഞതയാണ്‌ ഇത്തരമൊരു കൂട്ടക്കലയ്‌ക്ക്‌ പിന്നില്‍ എന്ന സത്യം നമ്മെ വീണ്ടും വീണ്ടും ഞെട്ടിക്കുന്നു.

ആര്‍ക്കന്‍സാസിലുള്ള സിഖുകാരായ ഞങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു ആശ്വാസവാക്കുകള്‍ പങ്കു വെച്ചപ്പോള്‍ അവിടെ അവര്‍ ഒരു അനുസ്‌മരണ യോഗത്തിന്‌ തായറെുക്കുകയാണ്‌ എന്ന്‌ മനസിലായി. അതെ, ഇത്തരുണത്തില്‍ നമുക്ക്‌ കൂടുതല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നറിയാം. എങ്കിലും ദാല്ലസിലെ സിഖുകാരുടെ ഒരു വിജിലിനു പോകുവ്വാന്‍ ഞങ്ങളും തീരുമാനിച്ചു. ഷാജിയും മൂത്ത മകനും ജോലിയില്‍ നിന്ന്‌ വരാന്‍ താമസിക്കും. ഇന്നലെ വൈകിട്ട്‌ ഞാനും എന്റെ ഇളയ രണ്ടു കുട്ടികളുമായി ഗാര്‍ലന്‍ഡിലെ സിക്കുകാരുടെ ഗുരുദ്വാരയിലേക്ക്‌ യാത്ര തിരിച്ചു. വൈകിട്ട്‌ ഏഴു മണി മുതല്‍ എട്ടു മണി വരെ പ്രാര്‍ഥനയും, എട്ടു മണിക്ക്‌ വിജിലും എന്നായിരുന്നു വാര്‍ത്തകളില്‍ കണ്ടിരുന്നത്‌. ഞങ്ങള്‍ ഏകദേശം ഏഴരയോടെ അവിടെ ചെല്ലുമ്പോള്‍ കാര്‍ പാര്‍ക്കിങ്ങിനു നന്നേ പ്രയാസം. എങ്കിലും അമ്പലത്തിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഒരു തുറന്ന മൈതാനിയില്‍ വണ്ടി പാര്‍ക്ക്‌ ചെയ്‌തു ഞങ്ങള്‍ മെല്ലെ നടന്നു. വര്‍ണ്ണ ജാതി മത ഭേതം ഇല്ലാതെ, ആള്‍ക്കാരുടെ ഒരു ഒഴുക്കായിരുന്നു അവിടേക്ക്‌.

വഴിയില്‍ വെച്ച്‌ തന്നെ വെള്ള പൂശിയ മനോഹരമായ ഗുജറാല്‍... ഇന്ത്യന്‍ വാസ്‌തു ശില്‍പത്തിന്റെ അതിമനോഹരമായ ചാരുത. കാണാം. തല ഉയിര്‍ത്തി നില്‍ക്കുന്ന താഴികക്കുടങ്ങള്‍.!. . ഒരു കാല്‍ വെയ്‌ക്കനിടയിലാത്ത പോലെ ജനപ്രളയം. തോക്കുമായി നില്‍ക്കുന്ന ധാരാളം പോലീസുകാര്‍. കനത്ത പോലീസ്‌ വലയങ്ങളാണ്‌ എങ്ങും. ആലയത്തിന്റെ മുന്‍പിലായി ഒന്ന്‌ രണ്ടു പേര്‍. ബാണ്ടാന (സ്‌കാര്‍ഫ്‌) വിതരണം ചെയ്യുന്നു ശിരോവസ്‌ത്രങ്ങള്‍ അണിയാതെ ആര്‍ക്കും ഗുരുധ്വാരയിലേക്ക്‌ പ്രവേശനമില്ല. ഞാന്‍ വേഗം ചൂരിദാറിന്റെ ഷാള്‍ തല വഴി മൂടി. മക്കള്‍ക്ക്‌ രണ്ടു പേര്‍ക്കും ഒരു വോളന്റിയര്‍ ശിരോവസ്‌ത്രം കെട്ടിക്കൊടുത്തു.

പാദരക്ഷകള്‍ സൂക്ഷിക്കുന്ന മുറികളില്‍ അതഴിച്ചു വെച്ചതിനു ശേഷം ഞങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നത്‌ പോലെ ആള്‍ക്കാരുടെ നീണ്ട നിരയുടെ പുറകിലായി നിന്ന്‌. ആണുങ്ങള്‍ ഒരു വശത്തും സ്‌ത്രീകള്‍ മറുവശത്തുമായാണ്‌ ലൈന്‍.. എന്റെ മുന്നില്‍ നിന്ന വെള്ളക്കാരി സ്‌ത്രീയുടെ അരികിലേക്ക്‌ ഒരു സിഖ്‌കാരനും ഒരു പെണ്‍കുട്ടിയുമായി കടന്നു വന്നു. അവരുടെ സംസാരത്തില്‍ നിന്നും അവര്‍ U.S. അറ്റൊര്‍ണീ സാറാ ആര്‍. സാല്‌ടായാണ്‌ ( Sarah R. Salda) എന്ന്‌ മനസിലാക്കുവാന്‍ സാധിച്ചു. അവര്‍ക്ക്‌ സഹായതിന്‌ സിഖുകാരിയായ 
പെണ്‍കുട്ടിയെ അവരുടെ അരികില്‍ നിര്‍ത്തി അയാള്‍ മടങ്ങി. ഞാന്‍ ആദ്യമായാണ്‌ ഒരു സിഖ്‌കാരുടെ ഗുരുദ്വാര കാണുന്നത്‌. വലിയ ഒരു പള്ളി. അകത്തു ഇരിപ്പിടങ്ങള്‍ ഒന്നും തന്നെയില്ല.

ഏറ്റവും പുറകിലെ നിരയിലായി പ്രായമുള്ളവര്‍ കസേരകളില്‍ ഇരിക്കുന്നു. ബാക്കി എല്ലാവരും നിലത്തു തന്നെ. കാര്‍പ്പെറ്റ്‌ മുഴുവന്‍ വെള്ള തുണി വിരി
ച്ചിരിക്കുകയാണ്‌. ഒരു വശത്തായി പുരുഷന്മാരും മറു വശത്തായി സ്‌ത്രീകളും ഇരിപ്പുറപ്പിച്ചിരിക്കുന്നു.. കുമ്പിട്ടു ആരധിക്കുവാനുള്ള ആള്‍ക്കാരാണ്‌ രണ്ടു നിരകളിലായി നില്‍ക്കുന്നത്‌. കുഞ്ഞുകുട്ടി സ്‌ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും തല മറച്ചിരിക്കുന്നു. മദ്‌ബഹ പോലെയുള്ള ഒരു വിശുദ്ധ സ്ഥലം, മഞ്ഞപ്പട്ടിനാലും വെള്ളി/സ്വര്‍ണ്ണ അലുക്കുകളാലും മനോഹരമായി അലങ്കരിച്ചിരിക്കുന്നു. അതിന്റെ താഴെയുള്ള പടിയില്‍ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ നിര്‍ത്തിയിരിക്കുന്നു. ഒരു കൊച്ചു മാടം പോലെയുള്ള ആ വിശുദ്ധ സ്ഥലത്ത്‌, വെഞ്ചാമരം വീശി നീണ്ട വെള്ളിത്താടിയുള്ള പ്രധാന സിഖ്‌ പുരോഹിതന്‍ ഇരിക്കുന്നു.

എല്ലാവരും വരിവരിയായി വന്നു, വിശുദ്ധ ഗ്രന്ഥങ്ങളിരിക്കുന്ന സ്ഥലത്ത്‌, കാണിക്ക അര്‍പ്പിച്ചു കുമ്പിട്ടു പോവുകയാണ്‌. ഞാന്‍ വേഗം പെഴ്‌സ്‌ തുറന്നു ഡോളര്‍ നോട്ടുകള്‍ എടുത്തു മക്കള്‍ക്ക്‌ കൊടുത്തു. 
എല്ലാവരെയും പോലെ ഞങ്ങളും കുമ്പിട്ടു, കാണിക്ക ഇട്ടു രണ്ടു വശങ്ങളിലായി ഇരിപ്പുറപ്പിച്ചു.

ഞാന്‍ ഇരുന്നത് പഴയ പരിചയക്കാരിയായായ ഒരു ആന്റിയുടെ അടുത്തായിരുന്നു. തമ്മില്‍ കണ്ടതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ ചിരിച്ചു. അവരെയല്ലാതെ മലയാളിയായി ആരെയും കാണാന്‍ കഴിഞ്ഞില്ല.

വളരെ ഹൃദയസ്‌പൃക്കായ ഒരു അനുഭവം ആയിരുന്നു അവിടെ നടന്നത്‌. സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള പ്രമുഖര്‍ അവിടെ ഉണ്ടായിരുന്നു. മത നേതാക്കന്മാരും, രാഷ്‌ട്രീയക്കാരും, സെനറ്ററുടെ ഓഫീസിലെ പ്രതിനിധികളും, ഗാര്‍ലാന്‍ഡ്‌, ഇര്‍വിംഗ്‌, പ്ലാനോ എന്നി പട്ടണങ്ങളിലെ മേയര്‍മാരും, മുന്‍പ്‌ പറഞ്ഞ u.s attorneyയും ഉള്‍പ്പടെ പലരും രണ്ടു മിനിട്ട്‌ നേരം പ്രസംഗിച്ചു.

വെള്ളക്കരുടെയും, ആഫ്രിക്കനമേരിക്കക്കാരുടെയും മറ്റു ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള സംഘടന നേതാക്കന്മാരും മത നേതാക്കന്മാരും തങ്ങളുടെ അകംമഴിഞ്ഞ പിന്തുണയും എല്ലാ വിധ സാഹായങ്ങളും, രണ്ടു മിനിറ്റില്‍ പങ്കു വെച്ച്‌. ദുഖം തളം കെട്ടി നിന്ന കനത്ത അന്തരീക്ഷം. പുകയുന്ന സുഗന്ധ ദ്രവ്യങ്ങള്‍. ഹിന്ദിയിലും ഗുജറാത്തിയിലുമുള്ള ചില മരണ കീര്‍ത്തങ്ങളും പ്രാര്‍ഥനകളും. ഈ രണ്ടു ഭാഷയും അറിയില്ലെങ്കിലും ദുഖത്തിന്റെ ഭാഷ എനിക്കും അന്യമല്ലല്ലോ. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്‌ വളരെ പണിപ്പെട്ടു ഞാന്‍ നിയന്ത്രിച്ചു. ഉള്ളില്‍ മുറിവുകള്‍ ഉണങ്ങാതെ കിടക്കുമ്പോള്‍ ഇത്‌ പോലെയുള്ള കൂട്ടായ്‌മകളില്‍ എന്നും എന്റെ ദുഖം അണപൊട്ടി ഒഴുകാറാണ്‌ പതിവ്‌.

പ്രധാന പുരോഹിതന്‍ മരിച്ചവരുടെ പേര്‌ വായിച്ചു അവര്‍ക്ക്‌ വേണ്ടി പ്രത്യേകം പ്രാര്‍ഥനകള്‍ നടത്തി. മുറിവേറ്റുകഴിയുന്നവരെ പ്രത്യേകം ഓര്‍ത്തു. ഈ കൂട്ടക്കൊലക്കുത്തരവാദിയായ പേജിന്റെ കുടുംബത്തിനു ആശ്വാസം കൊടുക്കണേ എന്നുള്ള പ്രാര്‍ഥനയും അക്കൂടെ നടത്തപ്പെട്ടു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും എത്തിയ ഇരുപതോളം നേതാക്കന്മാര്‍ പ്രസംഗിച്ചു.

രണ്ടു മിനിട്ട്‌ കൊണ്ട്‌ പ്രസംഗം നിര്‍ത്തണം എന്നുള്ള കാര്യം സംഘടനക്കാര്‍ മിക്കപ്പോളും ഓര്‍മ്മിപ്പിച്ചത്‌ എല്ലാവരും പാലിച്ചു. (ഞാന്‍ അപ്പോള്‍ അടുത്തയിടയില്‍ പങ്കു കൊണ്ട പല മലയാളി സമ്മേളങ്ങളും ഓര്‍ത്ത്‌ പോയി. രണ്ടു മിനിട്ട്‌ എന്ന്‌ പറഞ്ഞാല്‍ ഇരുപതു മിനിട്ടാണ്‌ മിക്കവരുടേയും രീതി)

കൃത്യം എട്ടു മണിക്ക്‌ തന്നെ വിജിലിനായി എല്ലാവരും ഗുരുദ്വാരയുടെ വെളിയിലേക്ക്‌ ആനയിക്കപ്പെട്ടു. അപ്പോഴേക്കും വെളിയില്‍ ഇരുട്ട്‌ പടര്‍ന്നിരുന്നു. വെള്ള മെഴുകുതിരികള്‍ എല്ലാവര്‍ക്കും നല്‍കപ്പെട്ടു. കത്തിച്ച മെഴുകുതിരികള്‍ ഉള്ളവര്‍ മറ്റുള്ളവര്‍ക്ക്‌ തിരി കൊളുത്തുവാന്‍ സഹായിച്ചു. അതെ, സ്‌നേഹത്തിന്റെയും, ആശ്വാസത്തിന്റെയും സാഹോദര്യത്തിന്റേയും തിരികള്‍ അവര്‍ അന്യോന്യം ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക്‌ പകരുകയായിരുന്നു. മരിച്ചവരുടെ പേരുകള്‍ വീണ്ടും വിളിക്കപ്പെട്ടു. ഓരോ പേര്‌ വിളിക്കുമ്പോഴും എല്ലാവരും ഗുജറാത്തിയില്‍ ചില പ്രാര്‍ഥനകള്‍ ഉരുവിട്ടു.

ഇനിയും ഒരിക്കലും ഇത്‌ പോലെ ഒരു അനുസ്‌മരണം കൂടാന്‍ എനിക്ക്‌ ഇടയാവരുതേ എന്നായിരുന്നു എന്റെ പ്രാര്‍ഥന. ഇതിനു വെറും മൂന്നാഴ്‌ച മുന്‍പായിരുന്നു ഞാന്‍ പ്ലാനോ ബാപ്‌ടിസ്റ്റ്‌ പള്ളിയില്‍, മക്കളുമോത്തു കൊളറാഡോ വെടിവേയ്‌പ്പില്‍ മരിച്ചവര്‍ക്ക്‌ വേണ്ടി നടത്തിയ പ്രത്യേക അനുസ്‌മരത്തിന്‌ പോയത്‌. ദുഖകരം ആയിരുന്നെങ്കിലും മക്കള്‍ക്ക്‌ ഇത്‌ തീര്‍ച്ചയായും ഒരു അനുഭവം ആയിരുന്നു. തിരികെ മടങ്ങുമ്പോള്‍ രണ്ടു പേരും എന്നെ കേട്ടിപ്പെടിച്ചു അവരെ കൂടെ കൂട്ടിയതിനു നന്ദി പറഞ്ഞു. ഞാന്‍ എന്ത്‌ പറയാന്‍!!, എങ്കിലും ഇത്ര മാത്രം ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു. നാം എല്ലാവരും ഒന്നാണ്‌. നമ്മുടെ പ്രശ്‌ന ങ്ങളും. ഇത്‌ സിഖകാരുടെയോ മറ്റു ഇന്ത്യക്കാരുടെയോ മാത്രം ട്രാജഡി അല്ല. അമേരിക്കയുടെ മുഴുവന്‍ വേദനയാണ്‌ നമ്മള്‍ വെയ്‌ക്കുന്നത്‌. അവര്‍ എല്ലാം മനസിലാക്കിയതു പോലെ തലയാട്ടി.
വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്വിസ്‌കോണ്‍സിന്‍ ദുരന്തത്തിന്റെ ബാക്കി പത്രം പോലെ..മീനു എലിസബത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക