Image

തിരുവള്ളൂരും തിരുക്കുറലും: ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 11 August, 2012
തിരുവള്ളൂരും തിരുക്കുറലും: ഡോ.എന്‍.പി.ഷീല
ക്രിസ്‌ത്യാനികള്‍ക്ക്‌ ബൈബിള്‍, ഹിന്ദുക്കള്‍ക്ക്‌ ഗീത-ഭാഗവത-രാമായണങ്ങള്‍ ആദിയായവ എത്രകണ്ട്‌ വിശിഷ്‌ടവും പൂജനീയവുമാണോ, ഹിന്ദി ഭാഷാ ഭാഷികള്‍ക്ക്‌ തുളസിദാസ്‌ രാമായണം എത്രമേല്‍ പ്രിയപ്പെട്ടതാണോ അത്രമേല്‍ തമിഴ്‌മക്കള്‍ നെഞ്ചിലേറ്റി ലാളിക്കുന്നതാണ്‌ അവരുടെ വേദ പുസ്‌തകമെന്നു വാഴ്‌ത്തപ്പെടുന്ന മഹോത്തരവും പ്രശസ്‌തവും, പുരാതനവുമായ തിരുക്കുറള്‍.

തിരുവള്ളൂര്‍ എന്ന മഹാജ്ഞാനിയായ ഋഷിവര്യന്റെ മഹത്‌സൃഷ്‌ടിയാണ്‌ തിരുക്കുറള്‍.

1330 സൂക്തങ്ങള്‍ മൂന്നു ഭാഗമായി തിരിച്ച്‌ 133 അധ്യായങ്ങള്‍ അടങ്ങിയതാണ്‌ ഈ വിശിഷ്‌ട ഗ്രന്ഥം . ഉപനിഷത്തുകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന `ഈശാവാസ്യമിദം സര്‍വ്വം' എന്ന മന്ത്രം കേട്ടിട്ടില്ലാത്തവര്‍ വിരളമാണ്‌. സര്‍വ്വതും ഈശ്വരന്റേതാണ്‌ . എന്ന അര്‍ത്ഥമാണ്‌ ഈ കൊച്ചു വാചകത്തില്‍ നിഗുംദനം ചെയ്‌തിരിക്കുന്നത്‌.

ഒട്ടു മിക്ക ലോക ഭാഷകളിലേക്കും മൊഴിമാറ്റം ചെ യ്‌തിട്ടുള്ളതില്‍നിന്നു തന്നെ തിരുക്കുറളിന്റെ മഹിമ അനുക്തസിദ്ധം. എന്താണ്‌ തിരുക്കുറള്‍ എന്നറിയാത്തവരാണ്‌ ഉന്നത വിദ്യാഭ്യാസം നേടിയവരില്‍പ്പോലും അധികം പേരും. ടാഗോറിന്റെ ഗീതാഞ്‌ജലി തര്‍ജ്ജമപോലെ തിരുക്കുറളും തമിഴ്‌ ഭാഷാ പരിജ്ഞാനമുള്ള നമ്മുടെ പല പണ്ഡിതന്മാരും ഭാഷാന്തരം ചെയ്‌തിട്ടുണ്ട്‌. പദാനുപദ തര്‍ജ്ജമയോ, ഭഗവത്‌ഗീതാ വ്യാഖ്യാനം പോലെ പദം തിരിച്ച്‌ അന്വയം ചെയ്‌തുള്ള രീതിയോ അവലംബിച്ചുള്ള തര്‍ജ്ജമ കാണാന്‍ എനിക്ക്‌ അവസരം ലഭിച്ചിട്ടില്ല. എന്റെ കൈവശമുള്ള ഗ്രന്ഥത്തിലാകട്ടെ, ഒരു പേജില്‍ കാണുന്ന മൊഴികളുടെ ഗദ്യം നേര്‍പേജില്‍ എഴുതിയിരിക്കുന്നതാണ്‌. `തേനിലും ഇനിതാം തമിഴ്‌മൊഴി' എന്നൊരു പ്രസിദ്ധമായ ചൊല്ല്‌ അതു വായിക്കുമ്പോഴൊക്കെ മനസ്സിലേക്ക്‌ കടന്നു വരാറുണ്ട്‌. ഞാന്‍ ഇതര സൂക്തങ്ങളിലുപരി തിരുവള്ളുരരുടെ താഴെക്കാണുന്ന ഈയൊരു സൂക്തം ഓര്‍മ്മയില്‍ സൂക്ഷിക്കാറുണ്ട്‌. ചലര്‍ വീണ്ടുവിചാരമില്ലാതെ മറ്റുള്ളവുടെ മേല്‍ ഏഴു ജന്മം കഴിഞ്ഞാലും മറക്കാനാവാത്ത വിധം മനസ്സിനെ മുറിപ്പെടുത്തുന്ന വാക്കുകള്‍ ചാട്ടുളിപോലെ പ്രയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും അതിതാണ്‌ .
`തീയനാല്‍ ചുട്ട എണ്‍ ആറും, ആറാതേ നാവിനാല്‍ ചുട്ടവടു'

തീകൊണ്ട്‌ പൊള്ളലേറ്റാല്‍ ഒരു പക്ഷേ അതുകൊണ്ടുണ്ടാകുന്ന പാട്‌ മാഞ്ഞു പോയേക്കാം . എന്നാല്‍ നാവില്‍ നിന്ന്‌്‌ (കോപാഗ്നി ജ്വാലയില്‍ നിന്ന്‌) ഏല്‍ക്കുന്ന ക്ഷതം ഒരു `വടു'വായിത്തന്നെ മനസ്സില്‍ പതിഞ്ഞു കിടക്കും.

ഗൂര്യനു കീഴിലുള്ള ഏതാണ്ട്‌ സമസ്‌ത വിഷയങ്ങളെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്‌. `മനുഷ്യാണാം മനുഷ്യത്വം' മനുഷ്യന്റെ ലക്ഷണം മാനവതയാണ്‌. എന്ന്‌്‌ ആവര്‍ത്തിച്ച്‌ ഉദ്‌ബോധിപ്പിക്കുകയും അന്തസ്സാര്‍ന്ന മനുഷ്യത്വം ആര്‍ജ്ജിച്ച്‌ ലോകത്തിനു നല്ല ചെയ്‌ത്‌ ജന്മം സഫലമാക്കാനു ള്ള സകലതും ഇതില്‍ അടങ്ങിയിരിക്കുന്നു. വേദോ പനിഷത്തുകളുടെയും ബൈബിളിലെ പ്രഭാഷകന്‍, സുഭാഷിതങ്ങള്‍, ജ്ഞാനം എന്നിവയെ ഓര്‍മ്മിപ്പിക്കുന്നതുമാണ്‌. ഇവയിലെ മിക്ക സൂക്തങ്ങളും. പക്ഷേ പൗരാണികത്വം ഏത്‌്‌ എന്നത്‌ ഗവേഷക നിഗമനത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. നിഗമനം അതിന്റെ പാട്ടിനു നില്‍ക്കട്ടെ. നമ്മുടെ മുമ്പിലുള്ള സത്യത്തിലേക്ക്‌ മിഴിയൂന്നുകയാണ്‌ കരണീയം.

ധര്‍മ്മാര്‍ത്ഥ കാമ മോക്ഷങ്ങളാണല്ലൊ മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായി പ്രാജ്ഞന്മാര്‍ നിര്‍ദ്ദേശിക്കുന്നതും സ്വീകരിച്ചിട്ടുള്ളതും.
തിരുവള്ളൂരും തിരുക്കുറലും: ഡോ.എന്‍.പി.ഷീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക