Image

പട്ടാളം നമുക്ക് ഒന്ന് പോരെ ? ഇന്ത്യന്‍ പട്ടാളം !

Somarajan Panicker Published on 13 August, 2012
പട്ടാളം നമുക്ക് ഒന്ന് പോരെ ? ഇന്ത്യന്‍ പട്ടാളം !
അടിയന്തരാവസ്ഥ കഴിഞ്ഞ ഉടനായിരുന്നു ആര്‍ എസ്‌ എസ്‌ നിരോധനം നീക്കുകയും അതിനു ശേഷം അവരുടെ ചില റൂട്ട് മാര്‍ച്ചുകള്‍ പത്രങ്ങളില്‍ ഫോട്ടോ കാണാന്‍ ഇടയാകുകയും ചെയ്തു . കാക്കി നിക്കര്‍ , വെള്ള ഷര്‍ട്ട്‌ , കൈയ്യില്‍ ഒരു വലിയ മുളവടി , ഏറക്കുറെ എന്‍ സീ സീ ക്ക് സമാനമായ പരേട്‌. അന്ന് അത് ഒരു കൌതുകം നിറഞ്ഞ കാഴ്ച ആയിരുന്നു . പോരെങ്കില്‍ സീ പീ എം നു ശക്തമായ വേരോട്ടമുള്ള കേരളത്തില്‍ ഈ ആയുധം കൊണ്ടുള്ള റൂട്ട് മാര്‍ച്ച് നിരോധിക്കണം എന്നൊക്കെ ശക്തമായ പ്രചാരണവും ഉണ്ടായിരുന്നു .

പിന്നെ സേവാദള്‍ എന്ന ഒരു പട്ടാള ചിട്ടയുള്ള സന്നദ്ധ ഭടന്മാരുടെ പരേഡും ഗാട് ഓഫ് ഓണറും ഒക്കെ കാണാന്‍ തുടങ്ങി , അത് തന്നെ എ , ഐ , തിരുത്തല്‍ അങ്ങിനെ പല വിഭാഗങ്ങളുമായി അവര്‍ മുന്നേറി .

പിന്നെ റെഡ് ആര്‍മി പോലെ ചുവന്ന ഷര്‍ട്ടും കാക്കി പാന്റും ചുവന്ന തൊപ്പിയും ഒക്കെ ആയി ചുവപ്പ് സേനയും അണി നിരന്നു . അവര്‍ക്ക് മുളവടി ഉണ്ടോ എന്ന് ശ്രദ്ധിച്ചിട്ടില്ല . പക്ഷെ ഏറെക്കുറെ എന്‍ എന്‍ സീ പരേട്‌ പോലെ തന്നെ വന്‍പിച്ച മുന്നേറ്റം തന്നെയായിരുന്നു . അത് പിന്നെ മിക്ക ഇടതു പാര്‍ടികള്‍ക്കും സമ്മേളനങ്ങളുടെ ഭാഗം ആയി .
പിന്നെ കണ്ടത് മുസ്ലീം സംഘടനകളുടെ മിലിട്ടറി സേനകള്‍ ആണ് . അതില്‍ പീപ്പിള്‍ഫ്രന്റ്‌ ഏറെക്കുറെ മിലീട്ടരി പരേട്‌ പോലെ തന്നെ മാര്‍ച്ച് ചെയ്തു പോകുന്നത് കാണാം . അതില്‍ മുളവടിയും പച്ച ഷര്‍ട്ടും ബെല്‍റ്റ്‌ ഉം തൊപ്പിയും ഒക്കെ ഏറെകുറെ സേനാ വിഭാഗം പോലെ തന്നെ ഉണ്ട് . പെട്ടന്ന് കണ്ടാല്‍ മിലിട്ടറി മാര്‍ച്ച് പോലെ തോന്നും .

ചുരുക്കത്തില്‍ പട്ടാള വിഭാഗം ഇല്ലാത്ത രാഷ്ട്രീയ പാര്‍ടികല്‍ ഇന്ന് വളരെ കുറവാണ് . ഇവരെല്ലാം യുവാക്കളെ അച്ചടക്കം പഠിപ്പിക്കുന്ന യുവജന വിഭാഗം ആണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു .

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നമ്മള്‍ക്ക് ഈ മിലിട്ടറി പരേഡും മുളവടിയും തൊപ്പിയും ഒക്കെ ആവശ്യം ഉണ്ടോ ? .
നമ്മുക്ക് ഒന്നാന്തരം എന്‍ സീ സീ ഉണ്ട് . സ്റ്റുടെന്റ് പോലീസ് ഉണ്ട് . പട്ടാളത്തില്‍ ആളെ കിട്ടാതെ വിഷമിക്കുന്നു . രാജ്യത്തിന് വേണ്ടി ഇത്തരം അച്ചടക്കവും സായുധ പരിശീലനവും നേടാന്‍ നമ്മുടെ വളര്‍ന്നു വരുന്ന യുവതലമുറ വിമുഖത കാണിക്കുന്ന ഒരു കാലഘട്ടത്തില്‍ രാഷ്ടീയ പാര്‍ടികളുടെ ഈ സായുധ മാര്‍ച്ച് വിപ്ലവം നമ്മുക്ക് ആവശ്യം ഉണ്ടോ ?
മാത്രമല്ല അമ്മുടെ സേനകളുടെ യൂനിഫോരം അണിഞ്ഞു അനുകരണം നടത്തുന്നത് കുറ്റകരവും ആണ് .

നമ്മള്‍ എല്ലാ രാഷ്ടീയ പാര്‍ടികളും നമ്മുടെ ജനാധിപത്യം സംരക്ഷിക്കാന്‍ അല്ലെ ശ്രമിക്കേണ്ടത് ? അതിനു ഓരോ പാര്‍ടിയും സ്വന്തം കുട്ടി പട്ടാളത്തെ സൃഷ്ടിച്ചു സായുധ പരിശീലനം നടത്തേണ്ട കാര്യം ഉണ്ടോ ?

പട്ടാളം നമുക്ക് ഒന്ന് പോരെ ? ഇന്ത്യന്‍ പട്ടാളം !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക