Image

കുവൈറ്റ് മുന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ അഹ്മദ് സൈദ് അസ്സര്‍ഹാന്‍ അന്തരിച്ചു

Published on 13 August, 2012
കുവൈറ്റ് മുന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ അഹ്മദ് സൈദ് അസ്സര്‍ഹാന്‍ അന്തരിച്ചു
കുവൈറ്റ് സിറ്റി: ജനാധിപത്യ കുവൈത്തിന്‍െറ സ്ഥാപകരിലൊരാളും കറപുരളാത്ത രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന മുന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ അഹ്മദ് സൈദ് അസ്സര്‍ഹാന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.
1920ല്‍ കുവൈത്തിലെ ഖുബ്ലയില്‍ ജനിച്ച അഹ്മദ് സൈദ് 1963 ലാണ് ആദ്യമായി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1967 ലും പാര്‍ലമെന്‍റംഗമായ അദ്ദേഹം 67 മുതല്‍ 1970 വരെ മൂന്ന് വര്‍ഷം സ്പീക്കര്‍ പദവി അലങ്കരിച്ചു.

രാജ്യത്തെ ആറു ഭരണാധികാരികളുടെ സമകാലികനായി ജീവിക്കാന്‍ സൗഭാഗ്യം ലഭിച്ച അപൂര്‍വം രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു അഹ്മദ് സൈദ് അസ്സര്‍ഹാന്‍.
കുവൈറ്റ് മുന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ അഹ്മദ് സൈദ് അസ്സര്‍ഹാന്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക