Image

മസ്കറ്റ് ഒഐസിസിയുടെ ഇഫ്താറില്‍ ഷാഫി പറമ്പില്‍ പങ്കെടുത്തു

സേവ്യര്‍ കാവാലം Published on 13 August, 2012
മസ്കറ്റ് ഒഐസിസിയുടെ ഇഫ്താറില്‍ ഷാഫി പറമ്പില്‍ പങ്കെടുത്തു
മസ്കറ്റ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്(ഒഐസിസി) ഒമാന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. റുവി അല്‍ മസാ ഹാളില്‍ നടന്ന വിരുന്നില്‍ ഷാഫി പറമ്പില്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്ഥാനപതി ജെ.എസ് മുകുള്‍, എംബസി ഫസ്റ്റ് സെക്രട്ടറി ചൗഹാന്‍, മുന്‍ എംപി ഡോ. കെഎസ് മനോജ്, രതീഷ് കെ, സിദ്ധിഖ് ഹസന്‍, എന്‍.ഒ ഉമ്മന്‍, കെ.എം മുഹമ്മദ്കുട്ടി, എന്നിവര്‍ക്കൊപ്പം സമൂഹത്തിലെ നാനാതുറയില്‍പ്പെട്ട നിരവധി പേരും ഇഫ്താറില്‍ പങ്കെടുത്തു.
മസ്കറ്റ് ഒഐസിസിയുടെ ഇഫ്താറില്‍ ഷാഫി പറമ്പില്‍ പങ്കെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക