Image

വാഹനങ്ങള്‍ അശ്രദ്ധമായി നിര്‍ത്തിയിടുന്നവര്‍ക്ക് പിഴ

Published on 13 August, 2012
വാഹനങ്ങള്‍ അശ്രദ്ധമായി നിര്‍ത്തിയിടുന്നവര്‍ക്ക് പിഴ
ഷാര്‍ജ: പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ തോന്നിയപോലെ വാഹനം നിര്‍ത്തിയിട്ട് സ്ഥലം കാലിയാക്കുന്നവരില്‍ നിന്ന് പിഴ ചുമത്തുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അല്‍ മജാസിലും ജമാല്‍ അബ്ദുന്നാസര്‍ സ്ട്രീറ്റിലുമാണ് പുതിയ നിയമം നടപ്പാക്കുന്നത്.200 ദിര്‍ഹമാണ് ഇത്തരം പാര്‍ക്കിങ് നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് പിഴ ലഭിക്കുക.ഒന്നിലധികം വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുള്ള സ്ഥലം ഒരു വാഹനം കൈയേറുന്നത് ഈ ഭാഗങ്ങളിലെ പതിവ് കാഴ്ചയാണ്.ഇത്തരം വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കും. വാഹന യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നടപടിയാണിത്. 

അല്‍ മജാസ് പാര്‍ക്കിലെ ആധുനിക ദീപ വിതാനങ്ങളും റമദാനുമായി ബന്ധപ്പെട്ട് ഒരുക്കിയ ഫ്രിജ് വില്ലേജും കാണാനെത്തുന്നവര്‍ക്ക് ഇത് വലിയ ഉപകാരമാകും. ഇതിന് പുറമെ വര്‍ഷം മുഴുവന്‍ വിവിധ പരിപാടികള്‍ അരങ്ങേറുന്ന സ്ഥലവുമാണിത്. വാഹനത്തിന് അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറുന്നവരെ പെട്ടെന്ന് കണ്ടെത്തുന്നതിന്, പരമ്പരാഗതമായി ഉപയോഗിക്കുന്ന വെള്ള വരകള്‍ക്ക് പകരം മാര്‍ബിള്‍ പതിച്ച വരകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

വാഹനങ്ങള്‍ അശ്രദ്ധമായി നിര്‍ത്തിയിടുന്നവര്‍ക്ക് പിഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക