Image

കരളലിയുമെന്ന കനവില്‍ അശ്വിന്‍ കരള്‍മാറ്റത്തിന്

Published on 13 August, 2012
കരളലിയുമെന്ന കനവില്‍ അശ്വിന്‍ കരള്‍മാറ്റത്തിന്
മണ്ണഞ്ചേരി: ഉദാരമതികള്‍ കൈ ത്താങ്ങാകുമെന്ന വിശ്വാസത്തില്‍ അശ്വിന്റെ കുടുംബം കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു. 23ന് എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. മണ്ണഞ്ചേരി പഞ്ചായത്ത് 15ാം വാര്‍ഡ് കണ്ടത്തിപ്പറമ്പില്‍ രാജേഷ്ഷിജി ദമ്പതികളുടെ മകനായ അശ്വിന്‍ (അപ്പു ആറുവയസ്സ്) ജന്മനാ കരള്‍രോഗിയാണ്.അശ്വിന്റെ കദനകഥ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞ് സഹായഹസ്തങ്ങള്‍ തേടിയെത്തി. എന്നാല്‍,23 ലക്ഷം രൂപയോളം ചെലവുവരുന്ന ശസ്ത്രക്രിയക്ക് പകുതിയോളം രൂപയെ ലഭിച്ചിട്ടുള്ളു.

ശസ്ത്രക്രിയക്ക് മുമ്പ് ബാക്കി തുക ഉദാരമതികളും മഹാമനസ്‌കരും നല്‍കുമെന്ന പ്രതീക്ഷയിലാണ്. സ്വാതിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോ.എസ്. സുധീന്ദ്രനാണ് അശ്വിന്റെ ശസ്ത്രക്രിയയും ചെയ്യുന്നത്. മാതാവ് ഷിജിയുടെ കരളാണ് അശ്വിന് പകുത്തുനല്‍കുന്നത്. പിതാവ് രാജേഷ് കരള്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും പ്രമേഹ മരുന്നിന്റെ പാര്‍ശ്വഫലങ്ങളെത്തുടര്‍ന്ന് കഴിഞ്ഞില്ല. ഷിജിയുടെയും അശ്വിന്റെയും പ്രാഥമിക പരിശോധന പൂര്‍ത്തിയായി. ശസ്ത്രക്രിയക്കായി 19ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂന്നുലക്ഷം രൂപയുടെ ചെക് രാജേഷിന് കൈമാറിമായിരുന്നു. സൗദിഅറേബ്യയിലെ അല്‍റാബു ഡയറി െ്രെപവറ്റ് ലിമിറ്റഡ് കമ്പനിയിലെ തൊഴിലാളികള്‍ സമാഹരിച്ച 45,000 രൂപ രാജേഷിന് നല്‍കിയിട്ടുണ്ട്.പ്രവാസികളായ കെ.എന്‍. ടാഗോറും സുധീറും ചേര്‍ന്നാണ് തുക സമാഹരിച്ചത്. ചികിത്സാ സഹായത്തിനായി കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാലും ഡോ.തോമസ് ഐസക് എം.എല്‍.എയും രക്ഷാധികാരികളായി കമ്മിറ്റി രൂപവത്കരിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് ആഭിമുഖ്യത്തിലും സഹായങ്ങള്‍ക്കായി ശ്രമം നടത്തുന്നുണ്ട്.

ഷിജി രാജേഷിന്റെ പേരില്‍ കലവൂര്‍ എസ്.ബി.ഐയില്‍ 32408388276 നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക