Image

ഫ്രാങ്ക്സ്റ്റണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തിരുനാള്‍ ഓഗസ്റ്റ് 19ന്

Published on 13 August, 2012
ഫ്രാങ്ക്സ്റ്റണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തിരുനാള്‍ ഓഗസ്റ്റ് 19ന്
മെല്‍ബണ്‍: ഫ്രാങ്ക്സ്റ്റണ്‍ സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവക വാര്‍ഷിക പെരുന്നാളും വിശുദ്ധ ഓര്‍മ്മ തിരുനാളും ആഘോഷിക്കുന്നു. ഓഗസ്റ്റ് 19ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.15ന് പ്രാര്‍ഥന, നാലിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, പ്രസംഗം തുടര്‍ന്ന് കുര്‍ബാനയുടെ ആശിര്‍വാദം, ഉത്പന്ന ലേലം, നേര്‍ച്ച സദ്യ എന്നിവ നടക്കും. 

പെരുന്നാള്‍ ഓഹരി പത്ത് ഡോളറായിരിക്കും. മൂന്നിന്മേല്‍ കുര്‍ബാന ഏറ്റു ചൊല്ലുന്നതിനുള്ള അവസരമുണ്ടായിരിക്കും. ലേലത്തിനുള്ള ഉത്പന്നങ്ങള്‍ ഭവനങ്ങളില്‍നിന്ന് കൊണ്ടുവരണമെന്ന് വികാരി ഫാ. എല്‍ദോ ചിറങ്ങര 61 449 755 110, ട്രസ്റ്റി ഷിബു കോലപ്പിള്ളില്‍ 61 402 452 999, സെക്രട്ടറി ഷിബു പോള്‍ 61 418 724 499 എന്നിവര്‍ അറിയിച്ചു.

ഫ്രാങ്ക്സ്റ്റണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തിരുനാള്‍ ഓഗസ്റ്റ് 19ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക