തിരുവനന്തപുരം: പ്രവേശനവും ഫീസും സംബന്ധിച്ച് സ്വാശ്രയ മെഡിക്കല്‍
മാനേജ്മെന്റുകളുമായി യാതൊരു രഹസ്യധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന്
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. രഹസ്യ കരാര്‍ ഒപ്പിട്ടുവെന്ന
വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന് എനിക്കറിയില്ല, അത് നിങ്ങളുടെ
ഭാവനയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം സര്‍ക്കാരുമായി ധാരണയിലെത്തി എന്നായിരുന്നു കഴിഞ്ഞദിവസം
മാനേജ്മെന്റ് പ്രതിനിധികള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം
മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തില്‍ വെള്ളിയാഴ്ച്ച
വൈകീട്ട് വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് ആരോഗ്യമന്ത്രി നല്കുന്ന
വിശദീകരണം.
മാനേജ്മെന്റുകള്‍ മുന്നോട്ടുവെക്കുന്ന എല്ലാ ആവശ്യങ്ങളും സര്‍ക്കാരിന്
അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും അടൂര്‍ പ്രകാശ്
വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാ സീറ്റിലും ഏകീകൃത ഫീസായി
നാലരലക്ഷം രൂപ ഏര്‍പ്പെടുത്താന്‍ ധാരണയുണ്ടാക്കിയതായി വന്ന വാര്‍ത്തയും
ആരോഗ്യമന്ത്രി നിഷേധിച്ചു.