Image

സമരം ഒത്തൂതീര്‍പ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നഴ്‌സുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി

Published on 14 August, 2012
സമരം ഒത്തൂതീര്‍പ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നഴ്‌സുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി
കൊച്ചി: സമരം ഒത്തൂതീര്‍പ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോതമംഗലം മാര്‍ ബസേലിയോസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ മൂന്ന്‌ നഴ്‌സുമാര്‍ നഴ്‌സുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി ഇന്ന്‌ രാവിലെയാണ്‌ സംഭവം. പോലീസെത്തി നഴ്‌സുമാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉച്ചവരെ ഫലമുണ്ടായിട്ടില്ല. തുടര്‍ന്ന്‌ അഗ്‌നിശമന സേനാംഗങ്ങളും രംഗത്തെത്തി. നഴ്‌സുമാരുടെ ആത്മഹത്യാശ്രമത്തെ കുറിച്ച്‌ കേട്ടറിഞ്ഞ്‌ വന്‍ ജനസഞ്ചയമാണ്‌ ആസ്‌പത്രിപരിസരത്ത്‌ തടിച്ചുകൂടിയത്‌. ക്ഷുഭിതരായ നാട്ടകാര്‍ പിന്നീട്‌ കൊച്ചിധനുഷ്‌കൊടി ദേശീയപാത ഉപരോധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക