Image

സൗദിയില്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരം വരുന്നു

Published on 15 August, 2012
സൗദിയില്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരം വരുന്നു
റിയാദ്: സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് സന്തോഷവാര്‍ത്ത. പുരുഷന്‍മാര്‍ക്ക് പ്രവേശനനില്ലാത്ത, സ്ത്രീകള്‍ക്ക് മാത്രമായൊരു നഗരം സൗദിയില്‍ നിലവില്‍ വരുന്നു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സൗദി സര്‍ക്കാരിന്റെ ഈ പുതിയ നീക്കം.

സൗദി ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടി അതോറിറ്റിയാണ് ഇത്തരത്തിലൊരു പദ്ധതി മുന്നോട്ടുവച്ചത്. മറ്റ് രാജ്യങ്ങള്‍ വികസന കാര്യത്തില്‍ മുന്നോട്ട് കുതിക്കുമ്പോള്‍ സൗദിയും ആ കുതിപ്പിലാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ സ്ത്രീകള്‍ കരിയറിലും മറ്റ് ജീവിത സാഹചര്യങ്ങളിലും പുരുഷനൊപ്പമോ അതിലുപരിയോ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ നിയമങ്ങളുടെ ചട്ടക്കൂടില്‍ സൗദി സ്ത്രീകള്‍ക്ക് പലപ്പോഴും വീടുകളിലേക്ക് ഒതുങ്ങേണ്ടി വരുന്നു.

പുരുഷന്മാരില്ലാത്ത നഗരമാണെങ്കില്‍ സ്ത്രീകള്‍ക്ക് വീട് വിട്ട് പുറത്ത് പോയി ജോലി ചെയ്യാനും അതുവഴി കരിയറിലും മറ്റും നേട്ടങ്ങള്‍ കൈവരിക്കാനും കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

സൗദിയില്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരം വരുന്നുസൗദിയില്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരം വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക