Image

ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ നവംബറില്‍

Published on 16 August, 2012
ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ നവംബറില്‍
സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒരുമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം നവംബറില്‍ തുടങ്ങും. ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2013 വിഷുവിനാണ് ചിത്രം റിലീസ് ചെയ്യുക.

21 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും സിദ്ദിഖും ഒരുമിക്കുന്നത്. വിയറ്റ്‌നാം കോളനിയാണ് ഇരുവരും ഒരുമിച്ച ചിത്രം. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ് വിയറ്റ്‌നാം കോളനി.

ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന പതിനാറാമത്തെ ചിത്രമാണിത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ് വേഗ ഈണം നല്‍കുന്നു.

ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ നവംബറില്‍ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ നവംബറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക