Image

അടയാളങ്ങള്‍: തമ്പി ആന്റണി

Published on 15 August, 2012
അടയാളങ്ങള്‍: തമ്പി ആന്റണി

ജാതിയുടെ
അടയാളങ്ങള്‍ ഇല്ലാത്ത
എല്ലാവരും
കമ്മ്യുണിസ്റ്റാണന്ന്
ഇടതുപക്ഷക്കാര്‍
തെറ്റിദ്ധരിച്ചതും
കുരിശു ചുമക്കാത്ത
ക്രിസ്ത്യാനികളെയും
തൊപ്പി വെക്കാത്ത
മുസ്ലീങ്ങളെയും
ചന്ദനം തൊടാത്ത
നായന്മാരെയും
നക്സലൈറ്റാണന്ന്
പൊതുജനം പറഞ്ഞു നടന്നതും
വെറും വെറുതെയായിരുന്നു
ജാതി പറയുന്നത് കേട്ട്
പൂണൂലിട്ടിരുന്നെങ്കില്‍
ഞാനും പെട്ടുപോയേനെ
എന്നൊരു പട്ടരു
പണ്ട് പറഞ്ഞു നടന്നതും
ഒക്കെ വെറും
കടങ്കഥയാണെന്ന്
കവി പറയുന്നതും
Thampy Antony
actor/producer
Golden Wings INC.
161 Smith Rd.
Alamo, CA 94507
അടയാളങ്ങള്‍: തമ്പി ആന്റണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക