Image

ഇന്ത്യന്‍ അസോസിയേഷന്‍ രണ്‌ടാമത്‌ റമദാന്‍ വോളിബോള്‍ മത്സരം

കെ. സുനില്‍രാജ്‌ Published on 17 August, 2012
ഇന്ത്യന്‍ അസോസിയേഷന്‍ രണ്‌ടാമത്‌ റമദാന്‍ വോളിബോള്‍ മത്സരം
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്‌ടില്‍ ഓഗസ്റ്റ്‌ 14ന്‌ നടന്ന ലീഗ്‌ മത്സരങ്ങളില്‍ മാസ്‌ ഷാര്‍ജയെ കെഎംസിസി നേരിട്ടുള്ള രണ്‌ട്‌ സെറ്റുകള്‍ക്ക്‌ തോല്‍പ്പിച്ചു. രണ്‌ടാമത്തെ മത്സരത്തില്‍ എന്‍ആര്‍ഇ ഫോറംത്തിനെ യൂത്ത്‌ ഇന്ത്യ നേരിട്ടുള്ള രണ്‌ട്‌ സെറ്റുകള്‍ക്ക്‌ പരാജയപ്പെടുത്തി.

ഓഗസ്റ്റ്‌ 15ന്‌ നടന്ന ലീഗ്‌ മത്സരങ്ങളില്‍ മാസ്‌ ഷാര്‍ജ ഫ്‌ളോറ ട്രേഡിംഗിനെ ഒന്നിനെതിരെ രണ്‌ട്‌ സെറ്റുകള്‍ക്ക്‌ തോല്‍പ്പിച്ചു.

രണ്‌ടാമത്തെ മത്സരത്തില്‍ എന്‍ആര്‍ഇ ഫോറംത്തിനെ ദുബായ്‌ ഡൂട്ടി ഫ്രീ നേരിട്ടുള്ള രണ്‌ട്‌ സെറ്റുകള്‍ക്ക്‌ പരാചയപ്പെടുത്തി. യൂത്ത്‌ ഇന്ത്യ, കെ.എംസിസി, ദുബായ്‌ ഡ്യൂട്ടിഫ്രീ, മാസ്‌ ഷാര്‍ജ എന്നീ ടീമുകള്‍ സെമി ഫൈനലിലേക്ക്‌ യോഗിയത നേടി.

വ്യാഴാഴ്‌ച രാത്രി 8.30 ന്‌ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ സെമിയില്‍ കെ എംസിസി യെ മാസ്‌ ഷാര്‍ജ നേരിടും. രണ്‌ടാമത്തെ സെമിയില്‍ യൂത്ത്‌ ഇന്ത്യ ദുബായ്‌ ഡ്യൂട്ടി ഫ്രീ യെ നേരിടും. സെമിഫൈനല്‍ മത്സരങ്ങള്‍ അഞ്ചു സെറ്റുകളായിട്ടാണ്‌ നടക്കുന്നതെന്ന്‌ സ്‌പോര്‍ട്‌സ്‌ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ മാധവന്‍ പാടി അറിയിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ രണ്‌ടാമത്‌ റമദാന്‍ വോളിബോള്‍ മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക