ഡിട്രോയ്റ്റ് : ജൂലായ് 28 മുതല്‍ 31 വരെ ഡിട്രോയ്റ്റ് ഡിയര്‍ബോണ്‍ ടൗണ്‍
സെന്റര്‍ ഡ്രൈവിലുള്ള ഹയറ്റ് റീഗന്സില് വെച്ചു നടന്ന ഫീബ എട്ടാമത് ഫാമിലി
വാര്‍ഷിക സമ്മേളനം വിജയകരമായി സമാപിച്ചു.
കാനഡയില്‍ നിന്നും, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും
എത്തിചേര്‍ന്നവര്‍ക്ക് തിരുവചന കേള്‍വിക്കും, ചര്‍ച്ചകള്‍ക്കും, സ്വയ
സമര്‍പ്പണത്തിനും വാര്‍ഷിക സമ്മേളനം അവസരമൊരുക്കിയിരുന്നു- “സമയം
തക്കത്തില്‍ ഉപയോഗിപ്പിന്‍” എന്നതായിരുന്നു ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ
പ്രധാന ചിന്താവിഷയം. അന്ത്യകാലം സമീപിച്ചിരിക്കയാല്‍ മനുഷ്യ ജീവിതത്തില്‍
ലഭിക്കുന്ന വിലയേറിയ നിമിഷങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് ഈ വിഷയം
അവതരിപ്പിച്ചുകൊണ്ട് പ്രധാന പ്രഭാഷകരായ ജോണ്‍ ഗോര്‍ഡണ്‍ , ഡോ.ജോസഫ് മധുരം,
ജോണ്‍ കുര്യന് ഡ്വയിറ്റ് നൈറ്റ്, ജോര്‍ജ്ജ് കോശി, റെയ് ഗൊണാസലസ്, അനിയന്
വര്‍ഗ്ഗീസ് എന്നിവര്‍ വിശദീകരിച്ചു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും
പ്രത്യേക പഠനക്ലാസ്സുകള്‍ സമ്മേളനത്തില്‍ ക്രമീകരിച്ചിരുന്നു.
സമ്മേളനത്തിന്റെ ഓരോ ദിവസവും അനുഗ്രഹീതമായ സംഗീത ശുശ്രൂഷയും ഉണ്ടായിരുന്നു.
രാജന് ചാക്കോ, ജോസഫ് വര്‍ഗീസ്, ജോര്‍ജ്ജ് കുര്യന് , ബിനോയ് പോള്‍ ,
ജോസഫ് രാജു എന്നിവരടങ്ങുന്ന ഒരു കമ്മറ്റിയാണ് കോണ്‍ഫ്രന്‍സ്
വിജയകരമാക്കുന്നതിന് നേതൃത്വം നല്‍കിയത്. അമേരിക്കയിലേയും, കാനഡയിലേയും
മലയാളി കുടുംബങ്ങളുടെ ആത്മീയ അഭിവൃദ്ധി ലക്ഷ്യമാക്കി ആരംഭിച്ച പ്രസ്ഥാനമാണ്
ഫീബാ. അടുത്ത ഫീബാ ഫാമിലി സമ്മേളനം 2012 ല്‍ സൗത്ത് ഈസ്റ്റില്‍
നടത്തുന്നതിന് തീരുമാനിച്ചു.