Image

ഒഐസിസി കാന്‍ബറയില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ജോസ് എം. ജോര്‍ജ്‌ Published on 20 August, 2012
ഒഐസിസി കാന്‍ബറയില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി
കാന്‍ബറ: ഒഐസിസി കാന്‍ബറയില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഓഗസ്റ്റ് 18ന് (ശനി) വൈകുന്നേരം ആറിന് ബെന്‍കോണല്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ മേരി പോര്‍ട്ടര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

ഒഐസിസി കാന്‍ബറ പ്രസിഡന്റ് ബെന്നി കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഒഐസിസി ഏതെല്ലാം വിധത്തില്‍ പ്രവാസി മലയാളികള്‍ക്ക് പ്രയോജനപ്പെടുത്താം എന്ന് വ്യക്തമാക്കി. സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് മഹേഷ് സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. 

കാന്‍ബറ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ഏബ്രഹാം, നഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ടോംജി എന്നിവര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ഒഐസിസി ട്രഷറര്‍ ജയ്‌സണ്‍ ജോര്‍ജ് സ്വാഗതവും ദിവ്യ അനില്‍ രാജ് നന്ദിയും പറഞ്ഞു. 

തുടര്‍ന്ന് ദേശഭക്തിഗാനവും പ്രതിഞ്ജയും ചൊല്ലി. നിരവധി കുട്ടികള്‍ പങ്കെടുത്ത കലാപരിപാടികള്‍ക്ക് സെക്രട്ടറി അനില്‍രാജ് നേതൃത്വം നല്‍കി. പരിപാടിയില്‍ സുനില്‍ തോമസിന്റെ അത്താഴവിരുന്ന് ശ്രദ്ധേയമായി. 

പരിപാടികള്‍ക്ക് കമ്മിറ്റിയംഗങ്ങളായ ബിജുമോന്‍ തോമസ്, ഹാപ്പി കൊട്ടാരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഏവര്‍ക്കും പ്രസിഡന്റ് ബെന്നി കണ്ണാമ്പുഴ നന്ദി പറഞ്ഞു.



ഒഐസിസി കാന്‍ബറയില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക