Image

ചെരിപുറത്തിന്റെ കാവ്യ നര്‍ത്തകി പ്രകാശനം ചെയ്തു.

Published on 21 August, 2012
ചെരിപുറത്തിന്റെ കാവ്യ നര്‍ത്തകി പ്രകാശനം ചെയ്തു.
ന്യൂയോര്‍ക്ക് : ജോസ് ചെരിപുറത്തിന്റെ കാവ്യ സമാഹാരം കാവ്യ നര്‍ത്തകി, ഫോമയുടെ പുതിയ പ്രസിഡന്റ് ജോര്‍ജ് മാത്യൂ അക്ഷരം പത്രാധിപര്‍ പ്രിന്‍സ് മാര്‍ക്കോസിനു കോപ്പി നല്‍കി പ്രകാശനം ചെയ്തു.ഫോമയുടെ പുതിയ ഭാരവാഹികള്‍ കന്നി പത്രസമ്മേളനം നടത്തിയ ക്വീന്‍സിലെ ടേസ്റ്റ് ഓഫ് കൊച്ചിന്‍ ആയിരുന്നു വേദി.

അടുത്തയിടക്ക് തന്റെ രണ്ടു പുസതകങ്ങള്‍ പ്രകാശനം ചെയ്തത് ചെരിപ്പുറം അനുസ്മരിച്ചു. അളിയന്റെ പടവലങ്ങ എന്ന പുസ്തകം നര്‍മ്മ കഥകളാണ്. അതിനു നല്ല സ്വീകരണമാണ് ലഭിച്ചത്.

സമകാലിക അമേരിക്കന്‍ ജീവിതത്തിന്റെ സ്വന്തം ജീവിതാനുഭവങ്ങള്‍ തന്റെ സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ കൊണ്ടുംകൊടുത്തും നമ്മുടെ അമേരിക്കന്‍ മനുഷ്യകവി ആവിഷ്‌ക്കരിച്ചിരിക്കുന്നു, പ്രിന്‍സ് മാര്‍ക്കോസ് പറഞ്ഞു. അതില്‍ കവി വിജയിച്ചിട്ടുണ്ട്. മനുഷ്യ കവിയെന്നു ഞാന്‍ പറയാന്‍ കാരണം സമസ്ത ജീവികളും കവിത രചിക്കാറുണ്ട്. അവ പക്ഷെ അവരുടെ കൈകള്‍ കൊണ്ടല്ല. അവരുടേതായ ഭാഷകള്‍ കൊണ്ടാണ്. ആ ഭാഷ ശ്രദ്ധിക്കുന്നവര്‍ അതുള്‍ക്കൊള്ളും. മഹാഭാരതം ശ്രദ്ധിക്കുക.അപ്പോള്‍ മനസ്സിലാകും. അമിത രാസവളപ്രയോഗം മൂലം മൃതപ്രായമായ ഭാഷയുടെ മണ്ണില്‍ ഇത്തിരി ജൈവ കൃഷിയുടെ ആവശ്യം കവി തിരിച്ചറിഞ്ഞിരിക്കുന്നു.

ജോസ് ചെരിപുറത്തിന്റെ ഭാഷ ശുദ്ധവും ലളിതവുമാണ്. ഈ കവിതകള്‍ വായിക്കുന്നവര്‍ക്ക് അത് മനസ്സിലാകും. നര്‍മ്മത്തിന്റെ മര്‍മ്മം അറിയുന്ന ആളാണ് കവി. കാവ്യ ദേവത ഇനിയും എഴുതാന്‍ ഈ കവിയെ അനുഗ്രഹിക്കട്ടെ. പ്രിന്‍സ് പറഞ്ഞു.

ഫോമാ നേതാക്കളും പത്രപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ചെരിപുറത്തിന്റെ ഭാര്യ ഏലിക്കുട്ടിയും സന്നിഹിതയായിരുന്നു.

ഓണപ്പുലരി

പൊന്നോണപ്പുലരി പൂവിട്ട് കിഴക്ക്
താരമപ്പൊയ്കയുമുറക്കമുണരുന്നു
ചേലിലൊരുങ്ങുന്നു മലയാളനാടിന്ന്
മാവേലിമന്നന്റെ വരവേല്‍പിനായ്

മാരിവില്‍വര്‍ണ്ണം വിടര്‍ന്നപോലെ
പാരില്‍ പറുദീസ പിറന്നപോലെ
പൂക്കളം തീര്‍ത്തല്ലോ കൈരളിയും
പുവലാംഗി കോടിയുടുത്തുനിന്നു

നിറതാലമേന്തിയ തൈത്തൈങ്ങുകള്‍
നിറകതിര്‍വയലില്‍ വരമ്പിലൂടെ
നിരനിരയായ് നില്‍ക്കും കുലവാഴകള്‍
നിറമാല ചാര്‍ത്തിയെന്‍ ഗ്രാമഭംഗി

പമ്പതന്‍ മാറിലെ ഓളങ്ങളില്‍
തമ്പുരാനെഴുന്നള്ളൂ നേരമായി
ഇമ്പമായൊഴുകുമീയോണപ്പാട്ടില്‍
തുമ്പികള്‍ തുള്ളുമീ പൊന്‍വെയിലില്‍

ആര്‍പ്പും കുരവയും കേള്‍ക്കുന്നു ദൂരെ
ആര്‍പ്പുക്കരയിലോ വള്ളംകളി
ആറാട്ടിനെഴുന്നള്ളും മേനിയോടെ
ആറന്മുള തേവരുടെ പള്ളിയോടം

ഇത്തിരിയോര്‍മ്മതന്‍ പൂക്കളത്തില്‍
ചെത്തിമിനുക്കിയ നടവഴിയില്‍
അത്തച്ചമയങ്ങളണിഞ്ഞൊരുങ്ങി
എത്തുന്നൊരോണപ്പൊന്‍പുലരി

ചെരിപുറത്തിന്റെ കാവ്യ നര്‍ത്തകി പ്രകാശനം ചെയ്തു.ചെരിപുറത്തിന്റെ കാവ്യ നര്‍ത്തകി പ്രകാശനം ചെയ്തു.ചെരിപുറത്തിന്റെ കാവ്യ നര്‍ത്തകി പ്രകാശനം ചെയ്തു.ചെരിപുറത്തിന്റെ കാവ്യ നര്‍ത്തകി പ്രകാശനം ചെയ്തു.ചെരിപുറത്തിന്റെ കാവ്യ നര്‍ത്തകി പ്രകാശനം ചെയ്തു.ചെരിപുറത്തിന്റെ കാവ്യ നര്‍ത്തകി പ്രകാശനം ചെയ്തു.ചെരിപുറത്തിന്റെ കാവ്യ നര്‍ത്തകി പ്രകാശനം ചെയ്തു.ചെരിപുറത്തിന്റെ കാവ്യ നര്‍ത്തകി പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക